Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടുമായുള്ള ഏകദിന...

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര: സൂര്യകുമാർ, പ്രസിദ്ധ്​, ക്രുണാൽ പാണ്ഡ്യ ഇന്ത്യൻ ടീമിൽ, നടരാജൻ മടങ്ങിയെത്തി

text_fields
bookmark_border
India vs England
cancel

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്ന്​ ഏകദിനങ്ങളടങ്ങിയ പരമ്പരക്കുള്ള​ ടീമിനെ പ്രഖ്യാപിച്ചു. കർണാടക പേസ്​ ബൗളർ പ്രസിദ്ധ്​ കൃഷ്​ണ, ട്വന്‍റി 20 പരമ്പരയിലെ അര​േങ്ങറ്റം ഗംഭീരമാക്കിയ മുംബൈ ബാറ്റ്​സ്​മാൻ സൂര്യകുമാർ യാദവ്​, മുംബൈ ഇന്ത്യൻസ്​ ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ, യോർക്കർ സ്​പെഷലിസ്​റ്റ്​ ടി. നടരാജൻ എന്നിവർ ഉൾപ്പെടെ 18 പേരുമായാണ്​ ഇന്ത്യൻ ടീം പ്രഖ്യാപിച്ചത്​. മാർച്ച്​ 23 മുതൽ പുണെയിലാണ്​ മൂന്നു​ മത്സരങ്ങളും അരങ്ങേറിയത്​.

ആസ്​ട്രേലിയൻ പര്യടനത്തിലൂടെ മൂന്ന്​ ഫോർമാറ്റിലും അരങ്ങേറി തിളങ്ങിയ നടരാജന്​, ഫിറ്റ്​നസ്​ ടെസ്​റ്റ്​ വെല്ലുവിളിയായതി​െന തുടർന്ന്​ ഇംഗ്ലണ്ടിനെതിരായ ട്വൻറി20 നഷ്​ടമായിരുന്നു. യോയോ ടെസ്​റ്റ്​ കടന്നാണ്​ നടരാജ്​ ടീമിലേക്ക്​ തിരികെയെത്തുന്നത്​. പ്രസിദ്ധ്​, ക്രുണാൽ, സൂര്യകുമാർ എന്നിവരുടെ അരങ്ങേറ്റ പരമ്പര കൂടിയാകും ഇത്​.

ടീം ഇന്ത്യ

വിരാട്​ കോഹ്​ലി, രോഹിത്​ ശർമ, ശിഖർ ധവാൻ, ശുഭ്​മാൻ ഗിൽ, ശ്രേയസ്​ അയ്യർ, സൂര്യകുമാർ യാദവ്​, ഹാർദിക്​ പാണ്ഡ്യ, ഋഷഭ്​ പന്ത്​, കെ.എൽ. രാഹുൽ, യുസ്​വേ​ന്ദ്ര ചഹൽ, കുൽദീപ്​ യാദവ്​, ക്രുണാൽ പാണ്ഡ്യ, വാഷിങ്​ടൺ സുന്ദർ, ടി. നടരാജൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ്​ സിറാജ്​, പ്രസിദ്ധ്​ കൃഷ്​ണ, ഷർദുൽ ഠാകുർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs EnglandSuryakumar YadavT Natarajan
Next Story