Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാലാം ടെസ്റ്റിൽ അശ്വിനെ മാറ്റിനിർത്തിയതിനെതിരെ ശശി തരൂരിന്‍റെ ട്വീറ്റ്​
cancel
Homechevron_rightSportschevron_rightCricketchevron_rightനാലാം ടെസ്റ്റിൽ...

നാലാം ടെസ്റ്റിൽ അശ്വിനെ മാറ്റിനിർത്തിയതിനെതിരെ ശശി തരൂരിന്‍റെ ട്വീറ്റ്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്നിങ്​സ്​ തോൽവിയുടെ മാനക്കേട്​ രവിചന്ദ്രൻ അശ്വിനിറങ്ങി മാറ്റിയെഴുതുമെന്ന ആരാധകരുടെ കണക്കുകൂട്ടൽ തെറ്റിച്ച്​ അവസാന ഇലവനിൽ നിന്ന്​ പുറത്തായതിൽ അരിശവും നിരാശയും പങ്കുവെച്ച്​ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട്​ ശശി തരൂർ എം.പി. ടീം മാനേജ്​മെന്‍റ്​ കളിക്കുമുമ്പ്​ പുറത്തുവിട്ട അവസാന പട്ടികയിൽ ഫാസ്റ്റ്​ ബൗളർമാരായ ഉമേഷ്​ യാദവിനെയും ഷാർദുൽ താക്കൂറിനെയും വിളിച്ചപ്പോൾ സ്​പിന്നർ അശ്വിൻ പുറത്തായി. ആകെ അവശേഷിച്ച സ്​പിന്നറാക​ട്ടെ അത്​ രവീന്ദ്ര ജഡേജയും. കഴിഞ്ഞ കളികളിൽ കാര്യമായി തിളങ്ങാനാകാതെ പോയ ജഡേജക്ക്​​ പകരക്കാരനായി അശ്വിൻ എത്തുമെന്നായിരുന്നു നേരത്തെ വാർത്തകൾ. എന്നാൽ, അവസാന പട്ടികയായപ്പോഴാണ്​ താരം പുറത്തുതന്നെയെന്ന്​ ഉറപ്പായത്​. ഇതിൽ രോഷമറിയിച്ചാണ്​ തരൂരിന്‍റെ പോസ്റ്റ്​. മികച്ച ഫോമിലായിട്ടും പരമ്പരയിൽ ഇതുവരെ അശ്വിന്​ അവസരം ലഭിച്ചിട്ടില്ല.

''ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്​പിൻ സൗഹൃദ മൈതാനത്ത്​ അവർ അശ്വിനെ മാറ്റിനിർത്തിയത്​ വിശ്വസിക്കാനാകുന്നില്ല. ഈ ടീം അവിശ്വസനീയം. ഏറ്റവും മികച്ച അഞ്ചു ബൗളർമാരെ തെരഞ്ഞെടുക്കൂ. അതിൽ ഒന്നാമനോ രണ്ടാമനോ ആയി അശ്വിനുണ്ടാകും. ഓവലിൽ താരത്തെയും ഷമിയെയും ഒഴിവാക്കിയത്​ തോൽവി ആഗ്രഹിക്കുന്നതുപോലെയായി' എന്നായിരുന്നു ട്വീറ്റ്​.

ഇതിനു താഴെ പ്രതികരണവുമായി എത്തിയവർ കോഹ്​ലിയെ മാറ്റി ഇന്ത്യയെ രക്ഷിക്കണമെന്നു വരെ ​ട്വീറ്റിട്ടു. എന്നാൽ, ഇംഗ്ലണ്ടും നാലു ഫാസ്റ്റ്​ ബൗളർമാരെ വെച്ചാണ്​ കളിക്കുന്നതെന്നും അശ്വിനെ വിളിക്കാത്തത്​ വിഷയമാക്കേണ്ടതില്ലെന്ന്​ പ്രതികരിച്ചവരുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Vs EnglandR Ashwin DroppedShashi Tharoor Tweet
News Summary - India Vs England: R Ashwin Dropped, Shashi Tharoor Tweets against dropping
Next Story