Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാ​ജ്കോ​ട്ടിൽ ഇന്ത്യ...

രാ​ജ്കോ​ട്ടിൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; സർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റെലിനും അരങ്ങേറ്റം; സിറാജും ജദേജയും തിരിച്ചെത്തി

text_fields
bookmark_border
രാ​ജ്കോ​ട്ടിൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; സർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റെലിനും അരങ്ങേറ്റം; സിറാജും ജദേജയും തിരിച്ചെത്തി
cancel

രാ​ജ്കോ​ട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അന്തിമ ഇലവനിൽ ഇടം പിടിച്ച സർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റെലും ഇന്ന് അരങ്ങേറ്റം കുറിക്കും. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.

റ​ൺ​സൊ​ഴു​കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടു​ന്ന പി​ച്ചി​ൽ പു​തു​മു​ഖ​ങ്ങ​ളെ അണിനിരത്തിയാണ് ഇന്ത്യ പോരിനിറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരു ടീമും. നിർണായകമായ മത്സരത്തിൽ സീ​നി​യ​ർ ബാ​റ്റ​ർ​മാ​രാ​യ വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രു​ടെ അ​ഭാ​വ​വും ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​ങ്ങ​ളും ഇ​ന്ത്യ​യെ അ​ല​ട്ടു​ന്നു​ണ്ട്.

ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സി​നി​ത് നൂ​റാം ടെ​സ്റ്റാ​ണ്. ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ന്റെ 500ാം വി​ക്ക​റ്റെ​ന്ന ച​രി​ത്ര​വും രാ​ജ്കോ​ട്ടി​ൽ പി​റ​ക്കാ​നാ​ണ് സാ​ധ്യ​ത. 499 വി​ക്ക​റ്റാ​ണ് നി​ല​വി​ൽ അ​ശ്വി​ന്റെ സ​മ്പാ​ദ്യം. മൂ​ന്നാം ടെ​സ്റ്റി​നു​ള്ള പ്ലേ​യി​ങ് ഇ​ല​വ​നെ പ​തി​വു​പോ​ലെ ഒ​രു​ദി​വ​സം മു​മ്പേ ത​ന്നെ പ്ര​ഖ്യാ​പി​ച്ചിരുന്നു ഇം​ഗ്ലീ​ഷ് ടീം. ​

ര​ണ്ടാം ടെ​സ്റ്റ് ക​ളി​ച്ച ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് സ​ന്ദ​ർ​ക​ർ ഇ​റ​ങ്ങു​ന്ന​ത്. പേ​സ​ർ മാ​ർ​ക്ക് വു​ഡ് ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി. യു​വ സ്പി​ന്ന​ർ ശു​ഐ​ബ് ബ​ഷീ​ർ പു​റ​ത്താ​യി. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ വു​ഡ് ക​ളി​ച്ചി​രു​ന്നു‌. അ​ന്ന് ഒ​രു വി​ക്ക​റ്റ് പോ​ലും നേ​ടാ​നാ​യി​ല്ല. പ​ര​മ്പ​ര​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇം​ഗ്ല​ണ്ട് പ്ലേ​യി​ങ് ഇ​ല​വ​നി​ൽ ര​ണ്ട് പേ​സ​ർ​മാ​രെ ക​ളി​പ്പി​ക്കു​ന്ന​ത്. വെ​റ്റ​റ​ൻ താ​രം ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണാ​ണ് മ​റ്റൊ​രു പേ​സ​ർ.

ഇ​ന്ത്യ​ൻ ടീം ​: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, ര​ജ​ത് പാ​ട്ടി​ദാ​ർ, സ​ർ​ഫ​റാ​സ് ഖാ​ൻ, ധ്രു​വ് ജു​റെ​ൽ, ര​വീ​ന്ദ്ര ജ​ദേ​ജ, ആ​ർ. അ​ശ്വി​ൻ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്

ഇം​ഗ്ല​ണ്ട് പ്ലേ​യി​ങ് ഇ​ല​വ​ൻ: ബെ​ൻ സ്റ്റോ​ക്സ് (ക്യാ​പ്റ്റ​ൻ), ബെ​ൻ ഡ​ക്ക​റ്റ്, സാ​ക് ക്രോ​ളി, ജോ ​റൂ​ട്ട്, ഒ​ലീ പോ​പ്, ജോ​ണി ബെ​യ​ർ​സ്റ്റോ, ബെ​ൻ ഫോ​ക്സ്, റെ​ഹാ​ൻ അ​ഹ്മ​ദ്, ടോം ​ഹാ​ർ​ട് ലി, ​മാ​ർ​ക്ക് വു​ഡ്, ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarfaraz KhanIndia vs EnglandDhruv Jurel
News Summary - India vs England Live Score, 3rd Test Day 1: India Opt To Bat; Sarfaraz Khan And Dhruv Jurel Make Debut
Next Story