Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപന്തിനെ പിന്തുണക്കാൻ...

പന്തിനെ പിന്തുണക്കാൻ ആളില്ല; ഇന്ത്യ 329ന്​ പുറത്ത്​

text_fields
bookmark_border
india vs england second test
cancel

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ 329 റൺസിന്​ പുറത്തായി. പിച്ച്​ വിലയിരുത്തു​േമ്പാൾ തരക്കേടില്ലാത്ത സ്​കോറായി പരിഗണിക്കാമെങ്കിലും ഇന്ത്യയെ രണ്ടാം ദിനം വേഗത്തിൽ പുറത്തക്കുകയെന്ന ഇംഗ്ലീഷ്​ പ്ലാൻ വിജയിച്ചു.

മികച്ച പങ്കാളികളെ ലഭിക്കാതിരുന്ന ഋഷഭ്​ പന്ത്​ 58 റൺസുമായി പുറത്താകാതെ നിന്നു. ഏഴ്​ ബൗണ്ടറികളും മൂന്ന്​ സിക്​സും ഉൾപെടുന്നതാണ്​ പന്തിന്‍റെ ഇന്നിങ്​സ്​. വാലറ്റക്കാർ പൊരുതിനോക്കാൻ പോലും തയാറാകാതിരുന്നതാണ്​ ഇന്ത്യൻ സ്​കോർ 350 റൺസ്​ കടക്കാതിരിക്കാൻ കാരണം. ഇംഗ്ലണ്ടിനായി മുഈൻ അലി നാലു വിക്കറ്റും ഒലി സ്​റ്റോൺ മൂന്ന്​ വിക്കറ്റും​ വീഴ്​ത്തി.

രോഹിത്​​ ശർമ (161), അജിൻക്യ രഹാനെ (67) എന്നിവരുടെ ബാറ്റിങ്​ മികവിൽ ഒന്നാം ദിനം ഇന്ത്യ ആറിന്​ 300 റൺസെന്ന നിലയിലെത്തിയിരുന്നു. എന്നാൽ അക്​സർ പ​േട്ടൽ (5), ഇശാന്ത്​ ശർമ (0), കുൽദീപ്​ യാദവ്​ (0), മുഹമ്മദ്​ സിറാജ്​ (4) എന്നിവർ 29 റൺസ്​ കൂടി ചേർക്കുന്നതിനിടെ പവലിയനിലേക്ക്​ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs EnglandCricketRishabh Pant
News Summary - india vs england: India's first innings ends at 329
Next Story