Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും സ്​പിൻ കെണി;...

വീണ്ടും സ്​പിൻ കെണി; ഇന്നിങ്​സ്​ തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട്​ പൊരുതുന്നു

text_fields
bookmark_border
r aswin celebrate wickets
cancel

അഹ്​മദാബാദ്​: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ്​ ടെസ്റ്റിൽ ഇന്നിങ്​സ്​ തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട്​ പൊരുതുന്നു. 160 റൺസ്​ കടവുമായി രണ്ടാം ഇന്നിങ്​സിന്​ പാഡുകെട്ടിയ ഇംഗ്ലണ്ടിന്​ ആറ്​ മുൻനിര വിക്കറ്റുകൾ നഷ്​ടമായി.

മൂന്നാം ദിനം ചായക്ക്​ പിരിയു​േമ്പാൾ ആറിന്​ 91 റൺസ്​ എന്ന നിലയിലാണ്​ ഇംഗ്ലണ്ട്​. 19 റൺസുമായി ഡാൻ ലോറൻസും ആറ്​ റൺസുമായി ബെൻ ഫോക്​സുമാണ്​ ക്രീസിൽ. ഒരുവേള ആറിന്​ 65 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ. 69 റൺസിന്​ പിറകിലാണ്​ ഇംഗ്ലണ്ട്​ ഇപ്പോൾ.

മൂന്ന്​ വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ആർ. അശ്വിനും അക്​സർ പ​േട്ടലുമാണ്​ വീണ്ടും നാശം വിതച്ചത്​. നായകൻ ജോ റൂട്ടും (30) ഒലി പോപ്പും (15) മാത്രമാണ്​ പുറത്തായ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻമാരിൽ രണ്ടക്കം കടന്നത്​. സാക്​ ക്രൗളി (5), ഡോം സിബ്​ലി (3), ജോണി ബെയർസ്​റ്റോ (0), ബെൻ സ്​റ്റോക്​സ്​ (2) എന്നിങ്ങനെയാണ്​ പുറത്തായവരുടെ സ്​കോറുകൾ.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്​സ്​ 365 റൺസിന്​ അവസാനിച്ചിരുന്ന​ു. വാലറ്റക്കാരായ ഇശാന്ത്​ ശർമയും മുഹമ്മദ്​ സിറാജും അടുത്തടുത്ത പന്തുകളിൽ റൺസെടുക്കാതെ മടങ്ങിയതോടെ വാഷിങ്​ടൺ സുന്ദറിന്​ (96 നോട്ടൗട്ട്​) അർഹിച്ച സെഞ്ച്വറി എത്തിപ്പിടിക്കാനായില്ല. അഞ്ച്​ പന്തിനിടെയാണ്​ ഇന്ത്യക്ക്​ അവസാന മുന്ന്​ വിക്കറ്റുകൾ നഷ്​ടമായത്​.

ഏഴുവിക്കറ്റിന്​ 295 റൺസെന്ന നിലയിൽ 89 റൺസ്​ ലീഡുമായാണ്​ ഇന്ത്യ മൂന്നാം ദിനം ബാറ്റിങ്​ പുനരാരംഭിച്ചത്​. ആറാം വിക്കറ്റിൽ ഋഷഭ്​ പന്തിനൊപ്പം 113 റൺസ്​ കൂട്ടുകെട്ടുണ്ടാക്കിയ സുന്ദർ എട്ടാം വിക്കറ്റിൽ അക്​സർ പ​േട്ടലിനെ ചേർത്തുപിടിച്ച്​ 106 റൺസ്​ ചേർത്തു.

43 റൺസെടുത്ത അക്​സർ റണ്ണൗട്ടാവുകയായിരുന്നു. ഇശാന്തിന്‍റെയും സിറാജിന്‍റെയും വിക്കറ്റുകൾ ബെൻ സ്​റ്റോക്​സ്​ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി സ്​റ്റോക്​സ്​ നാലും ജെയിംസ്​ ആൻഡേഴ്​സൺ മൂന്നും വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:test cricketIndia vs EnglandCricket
News Summary - india vs england 4th test visitors fight to avoid innings defeat
Next Story