Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോദി സ്​റ്റേഡിയത്തിൽ പട്ടേൽ ഷോ; ആദ്യ ഇന്നിങ്​സിൽ ഇംഗ്ലണ്ട്​ തകർന്നടിഞ്ഞു
cancel
Homechevron_rightSportschevron_rightCricketchevron_rightമോദി സ്​റ്റേഡിയത്തിൽ...

മോദി സ്​റ്റേഡിയത്തിൽ പട്ടേൽ ഷോ; ആദ്യ ഇന്നിങ്​സിൽ ഇംഗ്ലണ്ട്​ തകർന്നടിഞ്ഞു

text_fields
bookmark_border

അഹമ്മദാബാദ്​: ചെന്നൈയിലെ രണ്ടാം ടെസ്റ്റ്​ പോലെ തന്നെ പിങ്ക്​ ബാൾ ടെസ്റ്റിലും പിച്ച്​ സ്​പിന്നർമാരെ തുണച്ചതോടെ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ്​ ഇംഗ്ലണ്ട്​. ​ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ഇംഗ്ലീഷ്​ പട 48.4 ഒാവറിൽ 112 റൺസിന്​ ഒാൾ ഒൗട്ടായി. ഡേ-നൈറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ദിനം ചായക്ക്​ പിരിയു​േമ്പാൾ നാലിന്​ 81 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്​. എന്നാൽ, ചായക്ക്​ ശേഷവും അവർക്ക്​ കാര്യമായി ഒന്നും ചെയ്യാനായില്ല.

സ്​പിന്നർ അക്​സർ പ​േട്ടലി​െൻറ മാന്ത്രിക ബൗളിങ്ങിൽ ബാറ്റ്​സ്​മാൻമാർ ഒാരോന്നായി കൂടാരം കയറുകയായിരുന്നു. 21.4 ഒാവറിൽ 38 റൺസ്​ വഴങ്ങി അക്​സർ ആറ്,​ എണ്ണം പറഞ്ഞ വിക്കറ്റുകളാണ്​ വീഴ്​ത്തിയത്​. രവിചന്ദ്ര അശ്വിൻ 16 ഒാവറിൽ 26 റൺസ്​ വിട്ടുനൽകി മൂന്ന്​ വിക്കറ്റുകളുമെടുത്തു. കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ ഇശാന്ത്​ ശർമ ഒരു വിക്കറ്റ്​ വീഴ്​ത്തി. ഇംഗ്ലണ്ട്​ ബാറ്റിങ്​ നിരയിൽ സാക്​ ക്രൗളി (53), ജോ റൂട്ട്​ (17), ഫോക്​സ്​ (12), ജോഫ്ര ആർച്ചർ (11) എന്നിവർ മാത്രമാണ്​ രണ്ടക്കം കടന്നത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്​ടമാവാതെ അഞ്ചോവറിൽ അഞ്ച്​ റൺസ്​ എന്ന നിലയിലാണ്​. രോഹിത്​ ശർമയും (5) ശുഭ്​മാൻ ഗില്ലുമാണ്​ (0) ബാറ്റ്​ ചെയ്യുന്നത്​. ഡിന്നർ ബ്രേക്കിന്​ പിരിഞ്ഞപ്പോൾ ഇംഗ്ലണ്ടിനേക്കാൾ വെറും 107 റൺസ്​ മാത്രം പിറകിലുള്ള ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തി ഇന്നിങ്​സ്​ ജയം സ്വന്തമാക്കാൻ തന്നെയാകും ലക്ഷ്യമിടുക.

പരമ്പരയിലെ ആദ്യ രണ്ട്​ മത്സരങ്ങളിൽ ഒാരോ വിജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്​. ലോകടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനൽ ബെർത്ത്​ സ്വന്തമാക്കാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്​. ഒരു ജയവും സമനിലയുമുണ്ടെങ്കിൽ ഇന്ത്യക്ക്​ ന്യൂസിലൻഡിനെതിരെ ഫൈനൽ ബെർത്തുറപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs England3rd Test
News Summary - India vs England 3rd Test
Next Story