വീണ്ടും വീരനായി കോഹ്ലി, ഇന്ത്യക്ക് മാന്യമായ സ്കോർ
text_fieldsഅഹ്മദാബാദ്: വിക്കറ്റുകൾ തുരുതുരെ പൊഴിഞ്ഞപ്പോഴും ഒരറ്റത്ത് നങ്കൂരമിട്ട നായകൻ വിരാട് കോഹ്ലിയുടെ ചിറകിലേറി രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. 64ന് 4 എന്ന നിലയിൽ പതുങ്ങിയ ഇന്ത്യയെ ചുമലിലേറ്റിയ കോഹ്ലി ആറ് വിക്കറ്റിന് 156 റൺസെന്ന മാന്യമായ നിലയിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. 46 പന്തിൽ 77 റൺസെടുത്ത കോഹ്ലിയുടെ ബാറ്റിൽ നിന്നും എട്ട് ബൗണ്ടറികളും നാല് സിക്സറുകളും പറന്നു. കോഹ്ലിയുടെ തുടർച്ചയായ രണ്ടാം അർധ ശതകമാണിത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. മോശം ഫോമിലുള്ള കെ.എൽ രാഹുൽ റൺസൊന്നുമെടുക്കാതെ വേഗം മടങ്ങി. തൊട്ടുപിന്നാലെ ഇഷാൻ കിഷൻ (4), ഋഷഭ് പന്ത് (25), ശ്രേയസ് അയ്യർ എന്നിവരും നിലയുറപ്പിക്കാനാകാതെ മടങ്ങി. നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാർക് വുഡാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്.

