Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​ഗ്ല​ണ്ടി​നെ​തി​രാ​യ...

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ വ​നി​ത ട്വ​ന്റി20​യി​ൽ ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​ജ​യം

text_fields
bookmark_border
ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ വ​നി​ത ട്വ​ന്റി20​യി​ൽ   ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​ജ​യം
cancel

മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ ജ​യം. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ അ​ഞ്ചു വി​ക്ക​റ്റി​നാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ഇം​ഗ്ലീ​ഷു​കാ​രെ തോ​ൽ​പി​ച്ച​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര നേ​ടി​യി​രു​ന്നു. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ 126 റ​ൺ​സി​ന് പു​റ​ത്താ​യി. ആ​തി​ഥേ‍യ​ർ 19 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്‍ട​ത്തി​ൽ 130ലെ​ത്തി. 48 പ​ന്തി​ൽ 48 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യാ​ണ് ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ക്കു​വേ​ണ്ടി ഷെ​യ്ഖ ഇ​ഷാ​ഖും ശ്രേ​യ​ങ്ക പാ​ട്ടി​ലും മൂ​ന്നു വീ​ത​വും രേ​ണു​ക സി​ങ്ങും അ​മ​ൻ​ജോ​ത് കൗ​റും ര​ണ്ടു വീ​ത​വും വി​ക്ക​റ്റെ​ടു​ത്ത് ബൗ​ളി​ങ്ങി​ലും തി​ള​ങ്ങി. ക്യാ​പ്റ്റ​ൻ ഹെ​ത​ർ നൈ​റ്റി​ന്റെ (52) അ​ർ​ധ​ശ​ത​ക​മാ​ണ് ഇം​ഗ്ല​ണ്ടി​നെ വ​ൻ നാ​ണ​ക്കേ​ടി​ൽ​നി​ന്ന് ര​ക്ഷി​ച്ച​ത്.

127 റ​ൺ​സ് തേ​ടി ബാ​റ്റി​ങ് തു​ട​ങ്ങി​യ ഇ​ന്ത്യ​ക്ക് മൂ​ന്നാം ഓ​വ​റി​ൽ സ്കോ​ർ 11ൽ ​ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ​യെ (6) ന​ഷ്ട​പ്പെ​ട്ടു. ഫ്രേ​യ കെം​പ് ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. സ്മൃ​തി​യും ജെ​മീ​മ റോ​ഡ്രി​ഗ​സും ചേ​ർ​ന്ന ര​ണ്ടാം വി​ക്ക​റ്റ് സ​ഖ്യം ഇ​ന്ത്യ​ക്ക് ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി. 12ാം ഓ​വ​റി​ൽ ജെ​മീ​മ​യെ (29) ചാ​ർ​ളി ഡീ​ൻ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കി. 68ൽ ​ര​ണ്ടാം വി​ക്ക​റ്റ് വീ​ണെ​ങ്കി​ലും ടീം ​പ​ത​റി​യി​ല്ല. 16ാം ഓ​വ​റി​ൽ ദീ​പ്തി ശ​ർ​മ​യെ​യും (12) കെം​പ് പു​റ​ത്താ​ക്കി. അ​ർ​ധ​ശ​ത​ക​ത്തി​ലേ​ക്കു നീ​ങ്ങി​യ സ്മൃ​തി 17ാം ഓ​വ​ർ തീ​ര​വെ സോ​ഫി എ​ക്കി​ൾ​സ്റ്റോ​ണി​ന് വി​ക്ക​റ്റ് ന​ൽ​കി. അ​പ്പോ​ഴേ​ക്കും ഇ​ന്ത്യ ജ​യ​ത്തി​ന​രി​കി​ലെ​ത്തി​യി​രു​ന്നു. ര​ണ്ടു റ​ൺ​സെ​ടു​ത്ത റി​ച്ച ഘോ​ഷി​നെ എ​ക്കി​ൾ​സ്റ്റോ​ൺ ബൗ​ൾ​ഡാ​ക്കി​യെ​ങ്കി​ലും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​തും (6 നോ​ട്ടൗ​ട്ട്) അ​മ​ൻ​ജോ​ത് കൗ​റും (13 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന് അ​ർ​ഹി​ച്ച ജ​യം നേ​ടി​ക്കൊ​ടു​ത്തു.

ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്റെ തു​ട​ക്കം. രേ​ണു​ക എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ൽ ഓ​പ​ണ​ർ മ​യ ബൂ​ഷി​യ​ർ (0) ബൗ​ൾ​ഡ്. സ്കോ​ർ​ബോ​ർ​ഡി​ൽ ഒ​രു റ​ൺ മാ​ത്രം. മൂ​ന്നാം ഓ​വ​ർ അ​വ​സാ​നി​ക്കെ മ​റ്റൊ​രു ഓ​പ​ണ​ർ സോ​ഫി​യ ഡ​ങ്ക്ലി​യും (11) രേ​ണു​ക​ക്ക് ഇ​ര​യാ​യി. ശ്രേ​യ​ങ്ക പാ​ട്ടി​ൽ ക്യാ​ച്ചെ​ടു​ത്തു. 24ൽ ​ര​ണ്ടാം വി​ക്ക​റ്റ്. ആ​റാം ഓ​വ​റി​ൽ ആ​ലി​സ് കാ​പ്സി (7) ജെ​മീ​മ റോ​ഡ്രി​ഗ​സി​ന് ക്യാ​ച്ച് ന​ൽ​കി. ഷെ​യ്ഖ ഇ​ഷാ​ഖി​നാ​യി​രു​ന്നു വി​ക്ക​റ്റ്. മൂ​ന്നി​ന് 26. ഹെ​ത​ർ നൈ​റ്റി​നൊ​പ്പം അ​മി ജോ​ൺ​സ് പി​ടി​ച്ചു​നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ട് ക​ര​ക​യ​റു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വെ​റു​തെ​വി​ട്ടി​ല്ല. 21 പ​ന്തി​ൽ 25 റ​ൺ​സെ​ടു​ത്ത അ​മി​യെ ഷെ​യ്ഖ എ​റി​ഞ്ഞ 12ാം ഓ​വ​റി​ൽ ശ്രേ​യ​ങ്ക പി​ടി​കൂ​ടി. സ്കോ​ർ​ബോ​ർ​ഡി​ൽ 67. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ഡാ​നി​യേ​ലെ ഗി​ബ്സ​ൺ (0) ഗോ​ൾ​ഡ​ൻ ഡ​ക്ക് ബൗ​ൾ​ഡ്.

പി​ന്നാ​ലെ ബെ​സ് ഹീ​ത്തി​നെ (1) ശ്രേ​യ​ങ്ക​യും മ​ട​ക്കി. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ഫ്രേ​യ കാം​പ് (0) വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. ഡ​ക്കാ​യി കാം​പ് പു​റ​ത്താ​വു​മ്പോ​ൾ ഏ​ഴി​ന് 70. സോ​ഫി എ​ക്കി​ൾ​സ്റ്റോ​ണി​നെ (2) 15ാം ഓ​വ​റി​ൽ ഷെ​യ്ഖ ബൗ​ൾ​ഡാ​ക്കി. നൈ​റ്റ് ഒ​രു ഭാ​ഗ​ത്ത് പൊ​രു​തു​ന്ന​താ​യി​രു​ന്നു ആ​ശ്വാ​സം. ചാ​ർ​ളി ഡീ​നി​നെ കൂ​ട്ടി​ന് കി​ട്ടി​യ​തോ​ടെ നൈ​റ്റ് ടീം ​സ്കോ​ർ മൂ​ന്ന​ക്കം ക​ട​ത്തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. അ​ൻ​ജ്യോ​ത് കൗ​ർ എ​റി​ഞ്ഞ 20ാം ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ൽ നൈ​റ്റി​നെ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ഫീ​ൽ​ഡ​റും മ​ല​യാ​ളി താ​ര​വു​മാ​യ മി​ന്നു മ​ണി പി​ടി​ച്ചു. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ മ​ഹി​ക കൗ​റും (0) ഡ​ക്കാ​യ​തോ​ടെ ഇം​ഗ്ല​ണ്ട് 126ൽ ​അ​വ​സാ​നി​പ്പി​ച്ചു. ചാ​ർ​ളി 15 പ​ന്തി​ൽ 16 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs England
News Summary - India vs England 3rd T20I
Next Story