Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈയിൽ അശ്വിൻമേധം:...

ചെന്നൈയിൽ അശ്വിൻമേധം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ കൂറ്റൻജയം

text_fields
bookmark_border
ചെന്നൈയിൽ അശ്വിൻമേധം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ കൂറ്റൻജയം
cancel

ചെന്നൈ: 119 റൺസും എട്ടുവിക്കറ്റുമായി തന്‍റെ സ്വന്തം ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ രവിചന്ദ്രൻ അശ്വിൻ നടത്തിയ അശ്വമേധത്തിന്​ മറുപടിയില്ലാതെ ഇംഗ്ലീഷുകാർ നാണംകെട്ടു.ആദ്യ ടെസ്റ്റിലെ പരാജയത്തിന്​ പലിശ സഹിതം കണക്കുവീട്ടിയ ഇന്ത്യ 317 റൺസിനാണ്​ ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത്​. നാലാം ദിനം പൊരുതാൻപോലുമാകാതെയാണ്​ ഇംഗ്ലീഷ്​ പട ഇന്ത്യക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞത്​.


മൂന്ന്​ വിക്കറ്റ്​ നഷ്​ടപ്പെടുത്തി ഇന്ത്യ ഉയർത്തിയ റൺ ഹിമാലയം നാലാംദിനം കയറാനൊരുങ്ങിയ ഇംഗ്ലണ്ടിന്​ മേൽ ഇന്ത്യൻ സ്​പിന്നർമാർ അഴിഞ്ഞാടുകയായിരുന്നു. നാലാംദിനം തന്‍റെ ആദ്യപന്തിൽ തന്നെഡൊമിനിക്​ ലോറൻസിനെ പുറത്താക്കി ആർ.അശ്വിനാണ്​ ഇംഗ്ലണ്ടിന്​ ആദ്യ പ്രഹരമേൽപ്പിച്ചത്​. തൊട്ടുപിന്നാലെ ബെൻസ്​റ്റോക്​സ്​ (8), ഒലി പോപ്പ്​ (12), ബെൻ ഫോക്​സ്​ (2), ഒലിസ്​റ്റോൺ (0) തുടങ്ങിയവരും നിരയായി കൂടാരം കയറി. ഒരറ്റത്ത്​ പിടിച്ചുനിന്ന ജോറൂട്ട്​ (33), വാലറ്റത്ത്​ അടിച്ചുതകർത്ത മുഈൻ അലി (18 പന്തിൽ 43) എന്നിവരാണ്​ ഇംഗ്ലണ്ട്​ നിരയിൽ അൽ​പ്പമെങ്കിലും താളം ​കണ്ടെത്തിയത്​.


അര​േങ്ങറ്റ ടെസ്റ്റിനിറങ്ങിയ അക്​സർ പ​േട്ടൽ അഞ്ച്​ വിക്കറ്റെടുത്തപ്പോൾ അശ്വിൻ മൂന്നും കുൽദീപ്​ യാദവ്​ രണ്ടുംവിക്കറ്റുകൾ വീഴ്​ത്തി. രണ്ടാമിന്നിങ്​സിൽ ഇന്ത്യക്കായി മുഴുവൻ വിക്കറ്റുകളും വീഴ്​ത്തിയത്​ സ്​പിന്നർമാരാണ്​. ജയത്തോടെ നാലുമത്സരങ്ങളങ്ങിയ പരമ്പരയിൽ ഇരുടീമുകൾ ഓരോ മത്സരം ജയിച്ചു. ഫെബ്രുവരി 24മുതൽ അഹമ്മദാബാദ്​ സർദാർ പ​േട്ടൽ സ്​റ്റേഡിയത്തിലാണ്​ മൂന്നാംടെസ്റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r ashwinIndia vs England
Next Story