Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രീസിലുറച്ച്​...

ക്രീസിലുറച്ച്​ കോഹ്​ലി​,തകർത്തടിച്ച്​ അശ്വിൻ; ഇംഗ്ലണ്ടിന്​ നെഞ്ചിടിപ്പ്​

text_fields
bookmark_border
ക്രീസിലുറച്ച്​ കോഹ്​ലി​,തകർത്തടിച്ച്​ അശ്വിൻ; ഇംഗ്ലണ്ടിന്​ നെഞ്ചിടിപ്പ്​
cancel

ചെന്നൈ: ബാറ്റ്​സ്​മാൻമാരുടെ ശവപ്പറമ്പായ ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ ഇംഗ്ലീഷ്​ സ്​പിൻ ബൗളർമാരെ അതിജീവിച്ച്​ ഇന്ത്യ ലീഡുയർത്തുന്നു. തുടക്കത്തിലെ തകർച്ചക്ക്​ ശേഷം ക്രീസിലുറച്ച നായകൻ വിരാട്​ കോഹ്​ലിയും(56) ഏഴാമതായി ഇറങ്ങി ആത്മവിശ്വാസത്തോടെ ബാറ്റുചെയ്​ത രവിചന്ദ്രൻ അശ്വിനുമാണ് (50)​ ഇന്ത്യയെ മുന്നോട്ട്​ നയിക്കുന്നത്​. ആറുവിക്കറ്റ്​ നഷ്​ടത്തിന്​ 190 റൺസെന്ന നിലയിലാണ്​ ഇന്ത്യ. ആകെ ലീഡ്​ 385 റൺസായതോടെ ഇംഗ്ലണ്ടിന്​ ചങ്കിടിപ്പേറി.

ഒരുവിക്കറ്റിന്​ 54 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം തകർച്ചയോടെയായിരുന്നു. 7 റൺസുമായി ചേതേശ്വർ പുജാര റൺ ഒൗട്ടായി മടങ്ങി. വൈകാതെ ജാക്​ ലീഷിന്‍റെ പന്തിൽ സ്റ്റംപിങ്ങിനിരയായി 26 റൺസുമായി രോഹിത്​ ശർമയും തിരികെ നടന്നു. ഋഷഭ്​ പന്ത്​ (8), അജിൻക്യ രഹാനെ (10), അക്​സർ പ​േട്ടൽ (7) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോഴും ഒരുവശത്ത് കോഹ്​ലി ക്രീസിലുറച്ചുനിൽക്കുകയായിരുന്നു.


കഴിഞ്ഞ ഇന്നിങ്​സിലെ പിഴവ്​ സംഭവിക്കാതിരിക്കാൻ പഴുതടച്ച പ്രതിരോധവുമായാണ്​ കോഹ്​ലി​ ബാറ്റേന്തിയത്​. ഏഴാമനായി ബാറ്റിങ്ങിനെത്തിയ അശ്വിനാക​ട്ടെ, മുൻനിരയെ കവച്ചുവെക്കുന്ന പ്രകടനമാണ്​ നടത്തിയത്​.

ബാറ്റ്​സ്​മാൻമാർക്ക്​ നിലയുപ്പിക്കാനാകാതെ പന്ത്​ കുത്തിത്തിരിയുന്ന പിച്ചിൽ ബാറ്റിങ്​ കൂടുതൽ ദുഷ്​കരമാകാനാണ്​ സാധ്യത. ഇന്ത്യയുയർത്തുന്ന വൻ സ്​കോറിനെ പ്രതിരോധിക്കാൻ ഇംഗ്ലണ്ട്​ ഏറെ പാടുപെടേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r ashwinIndia vs EnglandVirat Kohli
News Summary - India vs England, 2nd Test
Next Story