അവസാന ട്വന്റി 20: ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
text_fieldsബംഗളൂരു: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം. തുടർച്ചയായ നാലാമത്തെ മത്സരത്തിലും ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
നാലിൽ മൂന്നും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച പേസർ ദീപക് ചഹാറിനെ മാറ്റി അർഷദീപ് സിങ്ങിനെ തിരിച്ചുകൊണ്ടുവന്നു. ഓസീസ് നിരയിൽ ക്രിസ് ഗ്രീനിന് പകരം പേസർ നതാൻ ഇല്ലിസിനെ ഉൾപ്പെടുത്തി.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, ജിതേഷ് ശർമ ,അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ, അർഷദീപ് സിങ്
ടീം ആസ്ട്രേലിയ: മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, ബെൻ മക്‌ഡെർമോട്ട്, ആരോൺ ഹാർഡി, ടിം ഡേവിഡ്, മാത്യു ഷോർട്ട്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജേസൺ ബെഹ്‌റൻഡോർഫ്, തൻവീർ സങ്ക.

