Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Australia India 3rd day second day
cancel
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​ പരമ്പര:...

ടെസ്​റ്റ്​ പരമ്പര: ജഡേജയും ഗുഭ്​മാൻ ഗില്ലും തകർത്തു; രണ്ടാം ദിനം ഓസീസിനെതിരെ കളിനയിച്ച്​ ഇന്ത്യ

text_fields
bookmark_border


സിഡ്​നി: തകർപ്പൻ ഫോമി​േലക്ക്​ തിരിച്ചെത്തിയ മുൻ ഓസീസ്​ നായകൻ സ്​റ്റീവ്​ സ്​മിത്ത്​ വിരാട്​ കോഹ്​ലിയെയും സചിൻ ടെണ്ടുൽക്കറെയും മറികടന്ന്​ അതിവേഗം 27ാം സെഞ്ച്വറി തൊട്ടിട്ടും മൂന്നാം​ ടെസ്​റ്റി​െൻറ രണ്ടാം ദിനത്തിൽ മികവു നിലനിർത്തി ഇന്ത്യ. നാലു വിക്കറ്റുമായി രവീന്ദ്ര ജഡേജ പന്തുകൊണ്ടും അർധ സെഞ്ച്വറിയുമായി ശുഭ്​മാൻ ഗിൽ ബാറ്റുകൊണ്ടും ഇന്ത്യൻ ആക്രമണത്തി​െൻറ തേരുതെളിച്ച രണ്ടാം ദിനത്തിൽ ഓസീസ്​ ഒന്നാം ഇന്നിങ്​സ്​ 338 റൺസിലൊതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ 96 റൺസുമായി ബാറ്റിങ്​ തുടരുന്നു.

ആദ്യദിനം നങ്കൂരമിട്ടു കളിച്ച ആസ്​ട്രേലിയൻ ബാറ്റിങ്ങി​െൻറ മുനയൊടിച്ച്​ നാല്​ വിക്കറ്റ്​ സ്വന്തമാക്കിയ ജഡേജക്കൊപ്പം 25.4 ഒാവറിൽ 62 റൺസ്​ വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത്​ ജസ്​പ്രീത്​ ബുംറയും തിളങ്ങി.

മറുവശത്ത്​ 226 പന്ത്​​ നേരിട്ടാണ്​ സ്​മിത്ത്​ 131 റൺസ്​ എടുത്തത്​. മാർനസ്​ ലബൂഷെയ്​ൻ 91 റൺസുമായി ഒപ്പത്തിനൊപ്പം പൊരുതി. രണ്ടു വിക്കറ്റിന്​ 206 റൺസ്​ എന്ന മികച്ച തുടക്കം പക്ഷേ, ഇന്ത്യൻ ബൗളിങ്​ ഊർജം വീണ്ടെടുത്തതോടെ ഏറെ മുന്നോട്ടുപോയില്ല. ആദ്യമായി ഓസീസ്​ ജഴ്​സിയിൽ ഇറങ്ങിയ പുകോവ്​സ്​കി 62 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി 101 പന്ത്​ മാത്രം നേരിട്ടാണ്​ ഗിൽ അർധ ശതകം തൊട്ടത്​. രണ്ടു മാസത്തെ ഇടവേളക്കു ശേഷം ഇന്ത്യക്കായി ബാറ്റെടുത്ത രോഹിത്​ ശർമ 26 റൺസെടുത്തു പുറത്തായി. അജിങ്ക്യ രഹാനെ (അഞ്ചു റൺസ്​), ചേതേശ്വർ പൂജാര (ഒമ്പത്​) എന്നിവരാണ്​ ക്രീസിൽ.

ടെസ്​റ്റിൽ 136 ഇന്നിങ്​സിലാണ്​ ​ സ്​മിത്തി​െൻറ 27ാം ശതകം. സചിനും കോഹ്​ലിയും 141 ഇന്നിങ്​സുകളിലാണ്​ ഈ റെ​േക്കാഡ്​ തൊട്ടത്​. സർ ഡൊണാൾഡ്​ ബ്രാഡ്​മാൻ എന്ന ഇതിഹാസം പക്ഷേ, നേരത്തെ 70 ഇന്നിങ്​സിൽ 27 ടെസ്​റ്റ്​ സെഞ്ച്വറി പൂർത്തിയാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australia2nd dayIndia3nd test
Next Story