Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാറ്റെടുത്തവരെല്ലാം...

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി; ഇന്ത്യയെ അടിച്ചോടിച്ച് പരമ്പര സ്വന്തമാക്കി ആസ്​ട്രേലിയ

text_fields
bookmark_border
ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി; ഇന്ത്യയെ അടിച്ചോടിച്ച് പരമ്പര സ്വന്തമാക്കി ആസ്​ട്രേലിയ
cancel

സിഡ്​നി: 62 പന്തിൽ സ്​റ്റീവൻ സ്​മിത്തിൻെറ സെഞ്ച്വറി, മികച്ച തുടക്കവുമായി ഡേവിഡ്​ വാർണറും ആരോൺഫിഞ്ചും, ​െഗ്ലൻ മാക്​സ്​വെല്ലിൻെറ കിടിലൻ ഫിനിഷിങ്​, തല്ലുവാങ്ങിക്കുഴങ്ങിയ ഇന്ത്യൻ ബൗളർമാർ... എല്ലാം ആദ്യമത്സരത്തിൻെറ ആവർത്തനമായിരുന്നു. ആസ്​ട്രേലിയ ഉയർത്തിയ 389 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യ 51 റൺസകലെ കീഴടങ്ങി. ഫലത്തിൽ ഒരു മത്സരം ശേഷിക്കേ മൂന്നുമത്സര ഏകദിന പരമ്പര ആസ്​ട്രേലിയ സ്വന്തമാക്കി.


ഹിമാലയം കണക്കേ മുന്നിലുയർന്ന റൺമല കയറാനായി തുനിഞ്ഞ ഇന്ത്യക്കായി നായകൻ വിരാട്​ കോഹ്​ലി 89ഉം കെ.എൽ രാഹുൽ 76ഉം റൺസെടുത്തു. ഓപ്പണർമാരായ മായങ്ക്​ അഗർവാളും (28), ശിഖർ ധവാനും (30) നന്നായിത്തുടങ്ങിയെങ്കിലും ദീർഘനേരം ക്രീസിൽ നിൽക്കാനായില്ല. തുടർന്നെത്തിയ കോഹ്​ലി നായകനൊത്ത പ്രകടനവുമായി മുന്നേറുന്നതിനിടയിൽ ​ജേസ്​ ഹേസൽവുഡിൻെറ പന്തിൽ മോയ്​സസ്​ ഹെൻറിക്വസ്​ അതിഗംഭീരമായി മിഡ്​വിക്കറ്റിൽ പിടികൂടുകയായിരുന്നു. ഫീൽഡിങ്ങിൽ മികച്ച പ്രകടനമാണ്​ കംഗാരുക്കൾ പുറത്തെടുത്തത്​.

ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ഓസീസിനായി ഓപ്പണർമാർ നൽകിയ അടിത്തറയിൽ സ്മിത്ത്​ അടിച്ചുതകർക്കുകയായിരുന്നു. പന്തിൻെറ ഗതിനോക്കി റൺസൊഴുക്കിയ സ്​മിത്തിൻെറ ബാറ്റിൽ നിന്ന്​ 14 ബൗണ്ടറികളും രണ്ട്​ സിക്​സറുകളു പറന്നു. 61പന്തിൽ 70 റൺസുമായി മാർകസ്​ ലാബുഷെയ്​ൻ മികച്ച പിന്തുണനൽകി. അവസാന ഓവറുകളിൽ തിമിർത്തടിച്ച മാക്​സ്​വെല്ലൊണ്​ (29 പന്തിൽ 63) ഓസീസിനെ പടുകൂറ്റൻ സ്​കോറിലെത്തിച്ചത്​. ഇന്ത്യക്കായി പന്തെടുത്തവരിൽ എല്ലാവരും നന്നായി തല്ലുവഴങ്ങി. നവദീപ്​ സെയ്​നി ഏഴ്​ ഓവറിൽ 70ഉം ജസ്​പ്രീത്​ ബുംറ പത്ത്​ ഓവറിൽ 79ഉം മുഹമ്മദ്​ ഷമി ഒൻപത്​ ഓവറിൽ 73ഉം വഴങ്ങി.


പരമ്പരയിലെ അവസാന മത്സരം ആസ്​ട്രേലിയൻ തലസ്ഥാനമായ ക്യാൻബറയിൽ നടക്കും. ഈ വർഷമാദ്യം ന്യൂസിലാൻഡിനോട്​ 3-0ത്തിന്​ തോറ്റ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ഏകദിന പരാജയമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steven smithIndia vs AustraliaVirat Kohli
News Summary - India vs Australia, 2nd ODI Match at Sydney
Next Story