തീയായി സിറാജ്; ഒരു ദിനത്തിൽ വിൻഡീസിന് 20 വിക്കറ്റും നഷ്ടം; ഇന്നിങ്സ് വിജയവുമായി ഇന്ത്യ
text_fieldsമുഹമ്മദ് സിറാജിന്റെ വിക്കറ്റ് ആഘോഷം
അഹമ്മദാബാദ്: അഞ്ചു ദിവസത്തെ ടെസ്റ്റ് മൂന്ന് ദിനത്തിൽ അവസാനിപ്പിച്ച് ഇന്ത്യക്ക് ഇന്നിങ്സ് വിജയത്തിന്റെ തിളക്കം. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 140 റൺസിനുമായിരുന്നു ഇന്ത്യയുടെ വമ്പൻ ജയം.
ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 448 റൺസെടുത്ത് ശനിയാഴ്ച രാവിലെ ഡിക്ലയർ ചെയ്ത ഇന്ത്യക്ക് മുന്നിൽ നടുനിവർത്താൻ പോലും വിൻഡീസ് ബാറ്റിങ് നിരക്ക് കഴിഞ്ഞില്ല. ഒന്നാം ഇന്നിങ്സിൽ 162ഉം, രണ്ടാം ഇന്നിങ്സിൽ 146 റൺസിന് കീഴടങ്ങിയാണ് കരീബിയൻ പട അടിയറവു പറഞ്ഞത്.
ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുംറ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജ് മൂന്നും രവീന്ദ്ര ജദേജ നാലും വിക്കറ്റുകൾ വീഴ്ത്തി. ഇരു ഇന്നിങ്സുകളിലുമായി സിറാജ് ഏഴും ജദേജ നാലും ബുംറ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ആദ്യ രണ്ടു ദിവസങ്ങളിൽ ബാറ്റു ചെയ്ത ഇന്ത്യ കെ.എൽ രാഹുൽ (100), ധ്രുവ് ജുറൽ (125), രവീന്ദ്ര ജദേജ (104 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സ് മികവിലാണ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഒന്നാം സെഷനിൽ അഞ്ചു വിക്കറ്റ് നഷ്ടമായ വിൻഡീസ് അടുത്ത 20 ഓവറിനുള്ളിൽ ഓൾഔട്ടായി ഫോളോഓൺ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 286 റൺസ് ലീഡായി. രണ്ടാം ഇന്നിങ്സിൽ സന്ദർശകർ കൂടുതൽ ദയനീയമായി തകർന്നടിഞ്ഞു. അലിക് അതനാസ് (38), ജസ്റ്റിൻ ഗ്രീവ്സ് (25) എന്നിവരാണ് ടോപ് സ്കോറർമാർ. ഒന്നാം ഇന്നിങ്സിൽ ജസ്റ്റിൻ ഗ്രീവ്സ് 32ഉം, ഷായ് ഹോപ് 26ഉം റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

