പരമ്പര തൂത്തുവാരാൻ ഇന്ത്യ; ശ്രീലങ്കയുമായുള്ള അഞ്ചാം വനിത ട്വൻറി20 ഇന്ന്
text_fieldsഇന്ത്യൻ താരം വൈഷ്ണവി ശർമ പരിശീലനത്തിൽ
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇറങ്ങുക. നിലവിൽ നാല് മത്സരങ്ങളും വിജയിച്ച് 4-0ത്തിന് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കക്ക് ഇന്നത്തെ മത്സരം അഭിമാന പോരാട്ടമാണ്. വൈകീട്ട് ഏഴിന് മത്സരം ആരംഭിക്കും.
ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ ലങ്കക്കെതിരെ പുലർത്തുന്നത്. സൂപ്പർ താരം ഷഫാലി വർമയുടെ മിന്നും ഫോമും സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയിൽ വെടിക്കെട്ട് ബാറ്റർ റിച്ച ഘോഷിന്‍റെ സാന്നിധ്യവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
അവസാന മത്സരമായതിനാൽ ഹർലീൻ ഡിയോൾ, ജി. കമാലിനി അടക്കമുള്ള താരങ്ങൾക്ക് അവസരം നൽകാൻ ടീം മാനേജ്മെന്‍റ് ഇന്ന് ശ്രമിച്ചേക്കും. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഒഴികെ മറ്റാർക്കും മികച്ച റൺ കണ്ടെത്താനാകുന്നില്ലെന്നതാണ് ലങ്കയെ വലക്കുന്നത്. മികച്ച തുടക്കം ലഭിച്ചാലും മധ്യനിരക്ക് അത് മുതലാക്കാൻ കഴിയാത്തതും സന്ദർശകരെ അലട്ടുന്നുണ്ട്. അതേസമയം, ഫീൽഡിങ്ങാണ് ഇന്ത്യയുടെ പ്രധാന തലവേദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

