Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജു - അഭിഷേക് തുടരും; ന്യൂസിലൻഡിനെതിരേ അഞ്ചാം ട്വന്റി 20യിൽ ഇന്ത്യക്ക് ബാറ്റിങ്

text_fields
bookmark_border
സഞ്ജു - അഭിഷേക് തുടരും; ന്യൂസിലൻഡിനെതിരേ അഞ്ചാം ട്വന്റി 20യിൽ ഇന്ത്യക്ക് ബാറ്റിങ്
cancel

ഹാമിൽട്ടൺ: ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ കിവീസ് നായകൻ മിച്ചൽ സാന്റ്നർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പര സ്വന്തമാക്കിയെങ്കിലും ഓക്‌ലൻഡിൽ നാലാം മത്സരത്തിൽ ഏറ്റ കനത്ത തോൽവിക്ക് പകരം വീട്ടി വിജയം കരസ്ഥമാക്കാനാവും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം.

മറുവശത്ത് കിവീസ് ഒരിക്കൽ കൂടി വിജയമാവർത്തിക്കാൻ ലക്ഷ്യമിട്ട് പരമ്പര അവസാനിപ്പിക്കാനാണ് കാത്തിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങി പരമ്പര കൈവിട്ടതിന് പിന്നാലെയായിരുന്നു നാലാം മത്സരത്തിൽ കിവീസിന്റെ തിരിച്ചുവരവ്. ഓക്‌ലൻഡിൽ ഇന്ത്യക്ക് ഏറ്റവും വലിയ തോൽവി സമ്മാനിച്ചായിരുന്നു ടീം വിജയം പിടിച്ചെടുത്തത്.

മത്സരത്തിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളിക്കുന്നത്. മായങ്ക് യാദവിനെ മാറ്റി ഭുവനേശ്വർ കുമാർ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ അക്ഷർ പട്ടേലിന് പകരക്കാരനായി വരുൺ ചക്രവർത്തി പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തി. ഓപ്പണിങ്ങിൽ മലയാളി താരം സഞ്ജു സാംസൺ - അഭിഷേക് ശർമ്മ സഖ്യം തന്നെ തുടരും. വൈഭവ് സൂര്യവംശി പരീക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല.

അതേസമയം, ന്യൂസിലൻഡും ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ബൗളർ മാത്യു ഫിഷറിനെ ഒഴിവാക്കി ബ്ലെയർ ടിക്ക്നറിനെ ടീമിൽ ഉൾപ്പെടുത്തി.

ഇന്ത്യൻ ടീം: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, ഭുവനേശ്വർ കുമാർ , അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി

ന്യൂസിലൻഡ് ടീം - ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബിവോൺ ജേക്കബ്സ്, മൈക്കൽ ബ്രേസ് വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, ആഡം മിൽനെ, ജേക്കബ് ഡഫി, ബ്ലെയർ ടിക്ക്നർ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ind vs NZ: India stick with Sanju Samson - Abhishek Sharma in 5th T20I
Next Story