Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ക്ക്...

ഇ​ന്ത്യ​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി; അ​യ​ർ​ല​ൻ​ഡിനോട് പരാജയപ്പെട്ടത് 34 റ​ൺ​സി​ന്, വൈ​ഭ​വ് സൂ​ര്യ​വം​ശി ആ​ദ്യ ക​ളി​യി​ൽ ടീ​മി​ലി​ടം പിടിച്ചില്ല

text_fields
bookmark_border
ഇ​ന്ത്യ​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി; അ​യ​ർ​ല​ൻ​ഡിനോട് പരാജയപ്പെട്ടത് 34 റ​ൺ​സി​ന്, വൈ​ഭ​വ് സൂ​ര്യ​വം​ശി ആ​ദ്യ ക​ളി​യി​ൽ ടീ​മി​ലി​ടം  പിടിച്ചില്ല
cancel
camera_alt

ഇ​ന്ത്യ​യു​ടെ ഇ​ഷ​ാൻ കി​ഷ​നെ പു​റ​ത്താ​ക്കി​യ അ​യ​ർ​ല​ൻ​ഡ് താ​രം മാ​റ്റ് ​ഹൊ​ളാ​ർ​ഡി​നെ സ​ഹ​താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു

ബെ​ൽ​ഫാ​സ്റ്റ്: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് 34 റ​ൺ​സി​ന്റെ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. അ​യ​ർ​ല​ൻ​ഡ് ഒ​മ്പ​ത് വി​ക്ക​റ്റി​ന് 182 റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം 18.5 ഓ​വ​റി​ൽ 148 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി ആ​ദ്യ ക​ളി​യി​ൽ ടീ​മി​ലി​ടം നേ​ടി​യി​ല്ല. ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രെ ഐ​റി​ഷ് ബൗ​ള​ർ​മാ​ർ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തി.

90 റ​ൺ​സി​നി​ടെ അ​ഞ്ച് പ്ര​മു​ഖ​രാ​ണ് പു​റ​ത്താ​യ​ത്. ആ​ദ്യം മ​ട​ങ്ങി​യ​ത് ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലെ താ​ര​മാ​യി​രു​ന്ന സ​ഞ്ജു സാം​സ​ണാ​യി​രു​ന്നു. അ​ഞ്ച് റ​ൺ​സ് മാ​​ത്രം നേ​ടി​യ മ​ല​യാ​ളി ഓ​പ​ണ​റെ ജ​യ് മൂ​ൻ​ഡ്ര ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി.

മ​റു​ഭാ​ഗ​ത്ത് അ​ഭി​ഷേ​ക് ശ​ർ​മ തു​ട​ക്കം മു​ത​ൽ അ​ടി​യാ​യി​രു​ന്നു. 20 പ​ന്തി​ൽ ഏ​ഴ് ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 50 റ​ൺ​സ് നേ​ടി​യ എ​ട്ടാം ഓ​വ​റി​ലാ​ണ് പു​റ​ത്താ​യ​ത്. അ​തി​ന് മു​മ്പ് ഇ​ഷാ​ൻ കി​ഷ​ൻ (ഒ​ന്ന്), ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ (മൂ​ന്ന്) എ​ന്നി​വ​ർ പു​റ​ത്താ​യി. തി​ല​ക് വ​ർ​മ 19ഉം ​വാ​ഷി​ങ്ട​ൺ സു​ന്ദ​ർ ഒ​മ്പ​തും റ​ൺ​സ് നേ​ടി. പി​ന്നീ​ട് ശി​വം ദു​ബെ (25) പൊ​രു​തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മാ​റ്റ് ഹോ​ളാ​ഡ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ അ​യ​ർ​ല​ൻ​ഡി​നെ ബാ​റ്റി​ങ്ങി​ന​യ​ച്ചു. ബെ​ൽ​ഫാ​സ്റ്റി​ൽ ഫാ​സ്റ്റ് ബൗ​ള​ർ​മാ​ർ തി​ള​ങ്ങി​യ​തോ​ടെ പ​വ​ർ​പ്ലേ സ​മ​യ​ത്ത് ഐ​റി​ഷു​കാ​ർ മൂ​ന്നി​ന് 36 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഹ​ർ​ഷി​ത് റാ​ണ മൂ​ന്നും അ​ർ​ഷ്ദീ​പ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ക്സ​ർ പ​ട്ടേ​ലി​നും ര​ണ്ട് വി​ക്ക​റ്റു​ണ്ട്. മ​ധ്യ​നി​ര​യി​ൽ ക്യാ​പ്റ്റ​ൻ ലോ​ർ​കാ​ൻ ട​ക്ക​റും (50) ഗ​രെ​ത് ഡെ​ലാ​നി​യും (49) ആ​ണ് ആ​തി​ഥേ​യ​ർ​ക്ക് പൊ​രു​താ​നു​ള്ള സ്കോ​ർ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsdefeatIndia vs Ireland T20
News Summary - India start with shock defeat; lose to Ireland by 34 runs, Vaibhav Suryavanshi misses debut
Next Story