Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രീ​ക്ഷ​ണം പാ​ളി,...

പ​രീ​ക്ഷ​ണം പാ​ളി, മൂ​ന്നാ​മ​ങ്ക​ത്തി​ൽ ല​ങ്കക്ക്​ ജ​യം

text_fields
bookmark_border
Sanju-Samson
cancel
camera_alt

ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ 46 റ​ൺ​സെ​ടു​ത്ത സ​ഞ്​​ജു സാം​സ​ൺ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞ​തി​നാ​ൽ രാ​ഹു​ൽ ദ്രാ​വി​ഡ്​ പ​രീ​ക്ഷ​ണ​ത്തി​ന്​ വി​ട്ടു​കൊ​ടു​ത്ത മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യക്ക്​ തോ​ൽ​വി. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​​ തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 226 റ​ൺ​സി​െൻറ വെ​ല്ലു​വി​ളി പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 39 ഓ​വ​റി​ൽ ഏഴ്​​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ലക്ഷ്യം കണ്ടു.

അ​വി​ഷ്​​ക ഫെ​ർ​ണാ​ണ്ടോ​ (76), ഭാ​നു​ക രാ​ജ​പ​ക്​​സെ​ (65) ചരിത്​ അസലൻക (24) എന്നിവരാണ്​ ല​ങ്ക​ക്ക്​ ജയമൊ​രു​ക്കി​യ​ത്. നാലിന്​ 194 എന്ന ശക്​തമായ നിലയിൽ നിന്ന്​ ലങ്കയെ സമ്മർദത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്കായി. ഇന്ത്യക്കായി രാഹുൽ ചഹർ മൂന്ന്​ വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരൻ ചേതൻ സകരിയ രണ്ടുവിക്കറ്റ്​ വീഴ്​ത്തി. മറ്റൊരു അരങ്ങേറ്റക്കാരൻ കൃഷ്​ണപ്പ ഗൗതം കന്നി ഏകദിന വിക്കറ്റ്​ വീഴ്​ത്തി.

അ​ഞ്ച്​ താ​ര​ങ്ങ​ൾ ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച്​ ച​രി​ത്രം തി​രു​ത്തി​യാ​ണ്​ ഇ​ന്ത്യ മൂ​ന്നാ​മ​ങ്ക​ത്തി​നി​റ​ങ്ങി​യ​ത്. മ​ല​യാ​ളി താ​രം സ​ഞ്​​ജു സാം​സ​ൺ, ചേ​ത​ൻ സ​ക​രി​യ, കൃ​ഷ്​​ണ​പ്പ ഗൗ​തം, നി​തി​ഷ്​ റാ​ണ, രാ​ഹു​ൽ ച​ഹാ​ർ എ​ന്നി​വ​രെ​യാ​ണ്​ രാ​ഹു​ൽ പ​രീ​ക്ഷ​ണ​ത്തി​നി​റ​ക്കി​യ​ത്.

ആ​ദ്യാ​വ​സ​രം സ​ഞ്​​ജു സാം​സ​ൺ മോ​ശ​മാ​ക്കി​യി​ല്ല. 46 പ​ന്തി​ൽ 46 റ​ൺ​സെ​ടു​ത്താ​യി​രു​ന്നു മൂ​ന്നാ​മ​നാ​യി​റ​ങ്ങി​യ സ​ഞ്​​ജു പു​റ​ത്താ​യ​ത്. പൃ​ഥ്വി ഷാ (49), ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്​ (40) എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ മി​ക​ച്ച സ്​​കോ​ർ ക​ണ്ടെ​ത്തി​യ​ത്. ഹ​ർ​ദി​ക്​ പാ​ണ്ഡ്യ 17 പ​ന്തി​ൽ 19 റ​ൺ​സെ​ടു​ത്തെ​ങ്കി​ലും ഫോ​മി​ലേ​ക്കു​യ​രാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Third One daycricketIndia-Sri Lanka
News Summary - India-Sri Lanka Third One day Match
Next Story