Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവൈഭവ് ട്വന്‍റി20...

വൈഭവ് ട്വന്‍റി20 ടീമിൽ, നയിക്കാൻ ശ്രേയസ്, സൂര്യകുമാർ ടീമിൽ പോലുമില്ല; 16 അംഗ ടീമിൽ സഞ്ജുവും

text_fields
bookmark_border
Vaibhav Sooryavanshi
cancel

മുംബൈ: ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംനേടിയത്.

ശ്രേയസ് അയ്യരാണ് മൂന്നു പരമ്പരയിലും ക്യാപ്റ്റൻ. 16 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ഐ.പി.എല്ലിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് പതിനഞ്ചുകാരനായ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് ആദ്യ വിളിയെത്തുന്നത്. ശ്രേയസും ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇടവേളക്കുശേഷം ക്യാപ്റ്റനായാണ് ശ്രേയസ്സിന്‍റെ ട്വന്‍റി20 ടീമിലേക്കുള്ള തിരിച്ചുവരവ്. മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ അടുത്തിടെ ട്വന്‍റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ട്വന്‍റി20 ടീമിൽ പോലും താരത്തിന് സ്ഥാനമില്ല.

മുംബൈയിൽ നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ ബി.സി.സി.ഐ ചീഫ് സിലക്ടർ അജിത് അഗാർക്കര്‍, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവരാണ് ടീമുകളെ പ്രഖ്യാപിച്ചത്. തിലക് വർമയാണ് മൂന്നു ടീമുകളുടെയും വൈസ് ക്യാപ്റ്റൻ. വൈഭവ് മൂന്നു ടീമിലും ഇടംനേടി. ഏഷ്യൻ ഗെയിംസ് ടീമില്‍ സൂപ്പർ താരം ജസ്പ്രീത് ബുംറ കളിക്കും. പ്രിൻസ് യാദവ് ഏഷ്യൻ ഗെയിംസ് ടീമിൽ‌ ഇല്ല.

രണ്ട് വർഷമായി ബാറ്റിങ്ങിൽ ഫോം കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് സൂര്യകുമാർ. 2026 ഐ.പി.എൽ സീസണിലും താരം നിരാശപ്പെടുത്തി. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിൽ അർധ സെഞ്ച്വറി നേടിയെങ്കിലും, സീസണിലുടനീളം 13 ഇന്നിങ്സുകളിൽനിന്ന് 20.76 ശരാശരിയിൽ വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 2024ൽ രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി20യിൽനിന്ന് വിരമിച്ചതിനെ തുടർന്നാണ് സൂര്യകുമാർ യാദവ് നായകസ്ഥാനമേറ്റെടുത്തത്. കഴിഞ്ഞ മാർച്ചിൽ ഇന്ത്യ മൂന്നാം ട്വന്റി20 ലോകകപ്പ് ഉയർത്തിയപ്പോഴും സൂര്യകുമാറിന്റെ വ്യക്തിഗത ബാറ്റിങ് പ്രകടനം കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

ഇംഗ്ലണ്ട് ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്;

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ്, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി

അയർലൻഡ് പരമ്പരക്കുള്ള ട്വന്‍റി20 സ്ക്വാഡ്;

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ശിവം ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡ്;

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്‌ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ശിവം ദുബെ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonShreyas IyerIndia T20IsVaibhav Sooryavanshi
News Summary - India squad for Ireland, England T20: Shreyas Iyer confirmed as new captain, Vaibhav Sooryavanshi picked
Next Story