Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആഫ്രിക്കൻ മണ്ണിൽ നാളെ...

ആഫ്രിക്കൻ മണ്ണിൽ നാളെ തുടക്കം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 കിങ്സ്മീഡ് സ്റ്റേഡിയത്തിൽ

text_fields
bookmark_border
ആഫ്രിക്കൻ മണ്ണിൽ നാളെ തുടക്കം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 കിങ്സ്മീഡ് സ്റ്റേഡിയത്തിൽ
cancel

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളേ​റെ​യു​ള്ള ഡർ​ബ​ൻ ന​ഗ​ര​ത്തി​ൽ കി​ങ്സ്മീ​ഡ് മൈ​താ​ന​ത്ത് ആ​തി​ഥേ​യ​ർ​ക്കെ​തി​രെ ​ഇ​ന്ത്യ ഞാ​യ​റാ​ഴ്ച ഇ​റ​ങ്ങു​ന്നു. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണ് നി​റ​ഞ്ഞ ഗാ​ല​റി​ക്കു മു​ന്നി​ൽ നാ​ളെ തു​ട​ക്ക​മാ​കു​ക.

ലോ​ക​ക​പ്പ് ക​ഴി​ഞ്ഞ് ഏ​റെ​യാ​യി​ല്ലെ​ന്ന​തി​നാ​ൽ പ്ര​മു​ഖ​രി​ൽ പ​ല​രെ​യും പു​റ​ത്തി​രു​ത്തി​യാ​ണ് ഇ​രു ടീ​മു​ക​ളും ഇ​റ​ങ്ങു​ന്ന​ത്. ആ​തി​ഥേ​യ ഇ​ല​വ​നി​ൽ നാ​യ​ക​ൻ ടെം​ബ ബാ​വു​മ അ​വ​ധി​യി​ലാ​ണ്. പ​ക​രം എ​യ്ഡ​ൻ മ​ാർ​ക്ര​മാ​കും ന​യി​ക്കു​ക. ക്വി​ന്റ​ൺ ഡി ​കോ​ക്കും ഇ​റ​ങ്ങി​യേ​ക്കി​ല്ല. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന ന​ൽ​കി​യ താ​രം അ​ടു​ത്ത വ​ർ​ഷ​ത്തെ ട്വ​ന്റി20 ലോ​ക​ക​പ്പോ​ടെ പ​ടി​യി​റ​ങ്ങി​യേ​ക്കും. ടീ​മി​ന്റെ ബൗ​ളി​ങ് നെ​ടും​തൂ​ണാ​യ കാ​ഗി​സോ റ​ബാ​ദ​യും ടീ​മി​ലു​ൾ​പ്പെ​ട്ടി​ട്ടി​ല്ല. പ​ക​ര​ക്കാ​ര​നാ​യി നാ​ന്ദ്രേ ബ​ർ​ഗ​റാ​കും എ​ത്തു​ക. ബൗ​ളി​ങ്ങി​ൽ ക​രു​ത്തു​റ​പ്പി​ച്ച് ജെ​റാ​ൾ​ഡ് കൂ​റ്റ്സി, മാ​ർ​കോ ജാ​ൻ​സ​ൺ എ​ന്നി​വ​രെ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ലും​ഗി എ​ൻ​ഗി​ഡി​യും കേ​ശ​വ് മ​ഹാ​രാ​ജും ടീ​മി​ലു​ണ്ടാ​കും.

മ​റു​വ​ശ​ത്ത്, യു​വ​നി​ര​യെ വെ​ച്ച് ആ​സ്ട്രേ​ലി​യ​ൻ ക​രു​ത്തി​നെ കെ​ട്ടു​കെ​ട്ടി​ച്ച ആ​വേ​ശ​വു​മാ​യാ​ണ് ഇ​ന്ത്യ​ൻ വ​ര​വ്. സ്വ​ന്തം ത​ട്ട​ക​ങ്ങ​ളി​ൽ 4-1നാ​ണ് ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കി​യ​ത്. പ്ര​മു​ഖ​രി​ൽ പ​ല​രും അ​വ​ധി​യി​ലാ​യ​തി​നാ​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നാ​ണ് നാ​യ​ക ചു​മ​ത​ല. ര​വീ​ന്ദ്ര ജ​ദേ​ജ ഉ​പ​നാ​യ​ക​നു​മാ​കും. മു​ൻ​നി​ര​യി​ൽ ശു​ഭ്മ​ൻ ഗി​ൽ, ശ്രേ​യ​സ് അ​യ്യ​ർ, ഇ​ശാ​ൻ കി​ഷ​ൻ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രെ​യും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

കു​ട്ടി​ക്രി​ക്ക​റ്റ് ക​ഴി​ഞ്ഞു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ പ​ക്ഷേ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. പ​ക​രം കെ.​എ​ൽ. രാ​ഹു​ലി​നാ​കും ചു​മ​ത​ല. വി​രാ​ട് കോ​ഹ്‍ലി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ​ർ ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ മാ​ത്ര​മ​ല്ല, ഏ​ക​ദി​ന​ങ്ങ​ളി​ലും ഇ​റ​ങ്ങി​ല്ല. അ​തേ​സ​മ​യം, ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ ഇ​രു​വ​രും തി​രി​ച്ചെ​ത്തും. പേ​സ​ർ​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaTwenty20IndiaSports NewsKingsmead Stadium
News Summary - India-South Africa 1st Twenty20 at Kingsmead Stadium
Next Story