Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മില്ലർ മികവിൽ ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 188 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
മില്ലർ മികവിൽ ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 188 റൺസ് വിജയലക്ഷ്യം
cancel

അഹമ്മദാബാദ്: ഡേവിഡ് മില്ലറുടെ അർധ സെഞ്ച്വറി(63) മികവിൽ ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്ക് മുന്നിൽ 188 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ദക്ഷിണാഫ്രിക്ക. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 187 റൺസെടുത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്കോർബോർഡിൽ 10 റൺസ് എടുക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കക്ക് ആദ്യ തിരിച്ചടിയേറ്റു. ആറ് റൺസെടുത്ത ക്വിന്റൺ ഡി കോക്ക് ബുംറക്ക് മുന്നിൽ വീണു. എയ്ഡൻ മാർക്രത്തെ അർഷ്ദീപ് സിങ് കൂടി വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. റയാൻ റിക്കൽട്ടറും ബുംറക്ക് മുന്നിൽ വീണതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിര വൻ തകർച്ചയെ അഭിമുഖീകരിക്കുമെന്ന് തോന്നിച്ചു.

എന്നാൽ, പിന്നീട് ഒത്തുചേർന്ന ബ്രെവിസ്-മില്ലർ സഖ്യം ദക്ഷിണാഫ്രിക്കയെ കരകയറ്റുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. ദുബെക്ക് മുന്നിൽ ബ്രെവിസ് വീണെങ്കിലും സ്റ്റബിസിനെ കൂട്ടുപിടിച്ച് മില്ലർ ടീം സ്കോർ ചലിപ്പിച്ചു. ഇടക്കുവെച്ച് മില്ലർ വീണു​വെങ്കിലും 44 റൺസെടുത്ത് സ്റ്റബിസ് പുറത്താകാതെ നിന്നതോടെ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുംറ മൂന്നും അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India set 188-run target
Next Story