Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പതിൽ ഒമ്പതും നേടി ഇന്ത്യ; നെതർലൻഡ്സിനെ തകർത്തത് 160 റൺസിന്; ഇനി സെമി

text_fields
bookmark_border
കോഹ്ലിക്കും രോഹിത്തിനും വിക്കറ്റ്
ഒമ്പതിൽ ഒമ്പതും നേടി ഇന്ത്യ; നെതർലൻഡ്സിനെ തകർത്തത് 160 റൺസിന്; ഇനി സെമി
cancel

ബംഗളൂരു: ലോകകപ്പ് ലീഗ് റൗണ്ടിലെ ഒമ്പതിൽ ഒമ്പതും നേടി ഇന്ത്യ. അവസാന മത്സരത്തിൽ നെതർലൻഡ്സിനെ 160 റൺസിന് തകർത്ത ഇന്ത്യക്ക് മുന്നിൽ ഇനി സെമി പോരാട്ടമാണ്. ന്യൂസിലൻഡാണ് എതിരാളികൾ. ആദ്യമായാണ് ലോകകപ്പിൽ തുടർച്ചയായി ഇന്ത്യ ഒമ്പത് മത്സരങ്ങൾ ജയിക്കുന്നത്. ദീപാവലി വെടിക്കെട്ട് സമ്മാനിച്ച ശ്രേയസ്സ് അയ്യരുടെയും കെ.എൽ. രാഹുലിന്‍റെയും തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഡച്ചുകാർ 47.5 ഓവറിൽ 250 റൺസിന് ഓൾ ഔട്ടായി. നെതർലൻഡ്സിനായി അവസാനം വരെ പൊരുതിയ തേജ നിദമണുരു അർധ സെഞ്ച്വറി നേടി ടീമിന്‍റെ ടോപ് സ്കോററായി. 39 പന്തിൽ 54 റൺസെടുത്തു. ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലിയും നായകൻ രോഹിത്ത് ശർമയും അടക്കം ഒമ്പതുപേർ പന്തെറിഞ്ഞു. കോഹ്ലിക്കും രോഹിത്തിനും വിക്കറ്റും കിട്ടി.

ഓപ്പണർ വെസ്ലി ബരേസി (അഞ്ച് പന്തിൽ നാല്), മാക്സ് ഒഡൗഡ് (42 പന്തിൽ 30), കോളിൻ അക്കർമാനും (32 പന്തിൽ 35) നന്നായി ചെറുത്തുനിന്ന മാക്സ് ഓ ഡൗഡും (42 പന്തിൽ 30 റൺസ്), ഏഞ്ചൽ ബ്രെറ്റ് (80 പന്തിൽ 45), സ്കോട്ട് എഡ്വേഡ്സ് (30 പന്തിൽ 17) ബാസ് ഡീ ലീഡ് (21 പന്തിൽ 12), ലോഗാൻ വാൻ ബീക് (15 പന്തിൽ 16), വാൻ ഡെർ മാർവെ (എട്ടു പന്തിൽ 16), ആര്യൻ ദത്ത് (11 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

മൂന്നു റണ്ണുമായി പോൾ വാൻ മീകേരെൻ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജദേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും കോഹ്ലി, രോഹിത്ത് ശർമ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. ഈ ലോകകപ്പിലെ ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്ന് കുറിച്ചത്. 94 പന്തിൽ 128 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. അഞ്ചു സിക്സും 10 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 84 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി കൂടിയാണിത്.

രാഹുൽ 64 പന്തിൽ 102 റൺസെടുത്തു. നാലു സിക്സും 11 ഫോറും. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 208 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 100 റൺസാണ് അടിച്ചെടുത്തത്. 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്ത ഗില്ലിനെ പോള്‍ വാന്‍ മീകെറെന്‍ പുറത്താക്കി. പിന്നാലെ സൂപ്പര്‍താരം വിരാട് കോഹ്ലി ക്രീസിലെത്തി. കോലിയെ സാക്ഷിയാക്കി രോഹിത് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ രോഹിത്തും വീണു. 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 61 റണ്‍സെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി.

ഇന്ത്യ 129 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. കോഹ്ലിയും ശ്രേയസ്സും ശ്രദ്ധയോടെ ബാറ്റേന്തി ടീം സ്കോർ 200ൽ എത്തിച്ചു. പിന്നാലെ 53 പന്തിൽ 51 റൺസെടുത്ത് കോഹ്ലിയും മടങ്ങി. താരത്തിന്‍റെ 71ാം അർധ സെഞ്ച്വറിയാണിത്. വാൻ ഡെർ മെർവിന്‍റെ പന്തിൽ കോഹ്ലി ബൗൾഡാകുകയായിരുന്നു. രണ്ടു റണ്ണുമായി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു.

ഡച്ചുകാർക്കായി ബാസ് ഡി ലീഡ് രണ്ടു വിക്കറ്റെടുത്തു. നെതർലൻഡ്സ് നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Register 9th Consecutive Win in cricket world cup 2023
Next Story