Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലി നയിച്ചു,...

കോഹ്​ലി നയിച്ചു, വീണിടത്ത്​ നിന്നും ഇന്ത്യൻ ഉയിർപ്പ്​; ഇനി ബൗളർമാരുടെ കൈയ്യിൽ

text_fields
bookmark_border
കോഹ്​ലി നയിച്ചു, വീണിടത്ത്​ നിന്നും ഇന്ത്യൻ ഉയിർപ്പ്​; ഇനി ബൗളർമാരുടെ കൈയ്യിൽ
cancel

ദുബൈ: തുടക്കത്തിൽ ഷഹീൻ അഫ്രീദിയേൽപ്പിച്ച പരുക്കിൽ നിന്നും ഉണർന്നെണീറ്റ്​ ഇന്ത്യ. ആറു റൺസിന്​ രണ്ട്​ ഓപ്പണർമാരെയും നഷ്​ടമായ ഇന്ത്യ ഏഴു വിക്കറ്റിന്​ 151 റൺസെന്ന നിലയിലാണ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത്​ വിക്കറ്റ്​ കാത്ത നായകൻ വിരാട് കോഹ്​ലിയാണ്​ ഇന്ത്യൻ ഉയിർപ്പിന്​ നിറം പകർന്നത്​. 30 പന്തിൽ 39 റൺസുമായി റിഷഭ്​ പന്തും കനപ്പെട്ട സംഭാവന നൽകി. പൊതുവെ ബൗളർമാരെയും തുണക്കുന്ന യു.എ.ഇ പിച്ചുകളിൽ ബുംറ-ഷമി-ഭുവനേശ്വർ പേസ്​ ത്രയം തുണക്കുമെന്ന പ്രതീക്ഷയിലാണ്​ ഇന്ത്യ.

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ ഓവറുകൾ ദുസ്വപ്​നം പോലെയായിരുന്നു. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ തന്നെ ഓപണർ രോഹിത്​ ശർമയെ വിക്കറ്റിന്​ മുന്നിൽ കുരക്കി ഷഹീൻ ഷാ അഫ്രീദി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. പിന്നാലെ ലോകേഷ്​ രാഹുലി (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യ​ക്ക്​ പ്രഹരമേൽപിച്ചു. ടീം സ്​കോർ 31ൽ നിൽക്കേ നന്നായി തുടങ്ങിയ സൂര്യകുമാർ യാദവും (11) പുറത്തായതോടെ സമ്മർദത്തിലായ ഇന്ത്യക്കായി വിരാട്​ കോഹ്​ലിയും (27 പന്തിൽ 28) റിഷഭ്​ പന്തും (28 പന്തിൽ 37 ) ഒത്തുചേരുകയായിരുന്നു.


ഒരറ്റത്ത്​ വിരാട്​ കോഹ്​ലി പക്വതയോടെ ബ​ാറ്റേന്തിയപ്പോൾ റൺനിരക്കുയർത്തി റിഷഭ്​ പന്ത്​ പിന്തുണനൽകി. ഹസൻ അലിയെ തുടർച്ചയായി രണ്ട്​ സിക്​സറുകൾക്ക്​ പറത്തിയ ആക്രമണ മൂഡിലേക്ക്​ മാറിയ റിഷഭ്​ പന്തിനെ ഷദാബ്​ ഖാൻ പുറത്താക്കുയായിരുന്നു. തുടർന്നെത്തിയ രവീന്ദ്ര ജദേജക്ക്​ (13 പന്തിൽ 13) ആഞ്ഞുവീശാനായില്ല. ഇതിനിടയിൽ അർധ സെഞ്ച്വറി കുറിച്ച കോഹ്​ലി 57 റൺസുമായി അഫ്രീദിയുടെ പന്തിൽ വിക്കറ്റിനുപിന്നിൽ പിടികൊടുത്താണ്​ പുറത്തായത്​. ഹാർദിക്​ പാണ്ഡ്യ എട്ട്​ പന്തിൽ 11റൺസുമായി പുറത്തായി.

നാലോവറിൽ 31റൺസിന്​ മൂന്നുവിക്കറ്റ്​ വീഴ്​ത്തിയ അ​ഫ്രീദിയാണ്​ പാക്​ നിരയിൽ മികച്ചുനിന്നത്​. രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയെങ്കിലും നാലോവറിൽ 44റൺസ്​ വഴങ്ങിയ ഹസൻ അലി പാക്​ നിരയിൽ നന്നായി തല്ലുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-PakistanT20 World Cup 2021
News Summary - india-pakistan t20 world cup
Next Story