ന്യൂസിലാൻഡ് 255ന് പുറത്ത്; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 359 റൺസ് വിജയലക്ഷ്യം
text_fieldsപൂണെ: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസറ്റിൽ ഇന്ത്യക്ക് 359 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 255 റൺസിൽ എല്ലാവരും പുറത്തായി. മൂന്നാം ദിനം അഞ്ചിന് 198 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കിവികൾക്ക് 57 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റും നഷ്ടമായി. അഞ്ചിൽ മൂന്ന് വിക്കറ്റും രവീന്ദ്ര ജദേജയാണ് നേടിയത്.
രണ്ടാം ഇന്നിങ്സിൽ വാഷിങ്ടൺ സുന്ദർ നാലും രവിചന്ദ്രൻ അശ്വിൻ രണ്ടും ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി. ന്യൂസിലാൻഡിന്റെ അവസാന വിക്കറ്റ് റണ്ണൗട്ടായിരുന്നു. 86 റൺസ് നേടിയ നായകൻ ടോം ലാഥമാണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. ഗ്ലെൻ ഫിലിപ്സ് 48ഉം ടോം ബണ്ടൽ 41ഉം റൺസ് നേടി.
സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ, മികച്ച സ്പിൻ നിരയുള്ള ന്യൂസിലൻഡിനെതിരെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുമോ എന്ന് കണ്ടറിയണം. ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 255 റൺസ് നേടിയപ്പോൾ ഇന്ത്യ 156 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കായി വാഷിങ്ടൺ സുന്ദറും ന്യൂസിലാൻഡിനായി മിച്ചൽ സാന്റ്നറും ഏഴ് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു.

