'രാജ്യത്തിന്‍റെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം'; പ്രധാനമന്ത്രിയോട് അഭ്യർഥനയുമായി ക്രിക്കറ്റ് താരത്തിന്‍റെ മുൻ ഭാര്യ
text_fieldsരാജ്യം 76ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ പേസറുടെ മുൻ ഭാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഒരു കാര്യം അഭ്യർഥിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ പേരുമാറ്റണം. ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാനാണ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരത് എന്നോ ഹിന്ദുസ്ഥാൻ എന്നോ മാറ്റണമെന്നാണ് അഭ്യർഥന. 'ദേശ് മേര രംഗീല' എന്ന പ്രമുഖ ബോളിവുഡ് ഗാനത്തോടൊപ്പം നൃത്തം ചെയ്യുന്ന തന്‍റെ വിഡിയോക്കൊപ്പമാണ് അവർ ഇൻസ്റ്റഗ്രാമിൽ അഭ്യർഥന പോസ്റ്റ് ചെയ്തത്.
'നമ്മുടെ രാജ്യമാണ് നമ്മുടെ അഭിമാനം, ഞാൻ ഭാരതത്തെ ഇഷ്ടപ്പെടുന്നു, നമ്മുടെ രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നോ ഭാരത് എന്നോ മാത്രമായിരിക്കണം. ലോകം മുഴുവൻ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ അല്ലെങ്കിൽ ഭാരത് എന്ന് വിളിക്കുന്ന തരത്തിൽ ഇന്ത്യയുടെ പേര് മാറ്റണമെന്ന് ബഹുമാന്യ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഞാൻ അഭ്യർഥിക്കുന്നു' - ഹസിൻ ജഹാൻ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു.
പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐ.പി.എൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

