Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ മാറി; അഫ്ഗാനെതിരെ ഇന്ത്യക്ക് ബൗളിങ്; രോഹിത്തിന് അപൂർവ റെക്കോഡ്; രണ്ടു താരങ്ങൾക്ക് അരങ്ങേറ്റം

text_fields
bookmark_border
മത്സരം 25 ഓവറാക്കി ചുരുക്കി
മഴ മാറി; അഫ്ഗാനെതിരെ ഇന്ത്യക്ക് ബൗളിങ്; രോഹിത്തിന് അപൂർവ റെക്കോഡ്; രണ്ടു താരങ്ങൾക്ക് അരങ്ങേറ്റം
cancel

ധർമശാല: മഴമൂലം 25 ഓവറാക്കി ചുരുക്കിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ നായകൻ ശുഭ്മൻ ഗിൽ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ബൗളർ ഗുർനൂർ ബ്രാറും ബൗളിങ് ഓൾ റൗണ്ടർ ഹർഷ് ദുബെയും അരങ്ങേറ്റം കുറിക്കും. വെറ്ററൻ താരം രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരെല്ലാം ടീമിലുണ്ട്. ഇന്ത്യക്കുവേണ്ടി ഏകദിനം കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന അപൂർവ റെക്കോഡ് രോഹിത് സ്വന്തമാക്കി. 39 വയസ്സും 44 ദിവസവുമാണ് മുൻ നായകന്‍റെ പ്രായം. 39 ദിവസവും 36 ദിവസവുമുള്ളപ്പോൾ കളിച്ച മൊഹീന്ദർ അമർനാഥിന്റെ റെക്കോഡാണ് മറികടന്നത്.

കുൽദീപ് യാദവ്, പ്രിൻസ് യാദവ്, ‍യശ്വസി ജയ്സ്വാൾ എന്നിവർ പുറത്തായി. അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പേസർമാർ. ഓൾ റൗണ്ടറായി വാഷിങ്ടൺ സുന്ദറും ടീമിലെത്തി. അഫ്ഗാനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയിരുന്നു. ഏകദിന പരമ്പരകൂടി നേടി സമ്പൂർണ ആധിപത്യം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യൻ താരങ്ങളെ ഒട്ടേറെ റെക്കോഡുകളാണ് കാത്തിരിക്കുന്നത്.

നായകൻ ശുഭ്മാൻ ഗില്ലിന് ഏകദിനത്തിൽ 3,000 റൺസ് തികക്കാൻ 47 റൺസുകൂടി മതി. ആറുവിക്കറ്റുകൂടി നേടിയാൽ സ്പിന്നർ കുൽദീപ് യാദവ് 200 വിക്കറ്റ് ക്ലബിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Hand Debut To Two Players, Shubman Gill Opts To Bowl vs Afghanistan
Next Story