ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ; ആദ്യ ടെസ്റ്റ് ജൂൺ 20 ന്, മത്സരങ്ങൾ എങ്ങനെ കാണാം ?
text_fieldsക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരുങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ്, ഇന്‍ട്രാ സ്‌ക്വാഡ് എന്നീ മത്സരങ്ങള്‍ പൂർത്തിയാക്കിയ ടീം പൂർണ ആത്മവിശ്വാസത്തിലാണ്. 5 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂൺ 20 മുതലാണ് നടക്കുക.
മുൻ ക്യാപ്റ്റൻ രോഹിത് ശര്‍മയുടേയും ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റാണെന്ന രീതിയിലും പരമ്പരയെ ലോകം ഉറ്റുനോക്കുന്നുണ്ട്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി പോരിനിറങ്ങുന്നത്.
ജൂൺ 20ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 ന് മത്സരം ആരംഭിക്കും. ടോസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും. മത്സരം ഇന്ത്യയിലെ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും. ഡിഡി സ്പോർട്‌സ് ടിവി ചാനലിലും ആരാധകർക്ക് മത്സരം സൗജന്യമായി തത്സമയം കാണാൻ കഴിയും.
ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂൾ ;
ആദ്യ ടെസ്റ്റ്: ജൂൺ 20-24, ലീഡ്‌സ്
രണ്ടാം ടെസ്റ്റ്: ജൂലൈ 2–6, ബർമിംഗ്ഹാം
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14, ലണ്ടൻ (ലോർഡ്‌സ്)
നാലാം ടെസ്റ്റ്: ജൂലൈ 23–27, മാഞ്ചസ്റ്റർ
അഞ്ചാം ടെസ്റ്റ്: ജൂലൈ 31 - ഓഗസ്റ്റ് 4, കെന്നിംഗ്ടൺ ഓവൽ (ലണ്ടൻ)
ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇരു ടീമുകള്‍:-
ഇന്ത്യൻ ടീം:
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹർഷിത് റാണ
ഇംഗ്ലണ്ട് ടീം:
ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ് (വിക്കറ്റ് കീപ്പർ), ജോ റൂട്ട്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ജോഷ് ടോങ്, ക്രിസ് വോക്‌സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

