ഇന്ത്യൻ ജഴ്സിയണിഞ്ഞ് ടീമിനൊപ്പം 'നൈസായി' ഗ്രൗണ്ടിലേക്ക് കടന്നു കയറിയയാൾ പിടിയിൽ VIDEO
text_fieldsലണ്ടൻ: ലോർഡ്സിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിെൻറ മൂന്നാം ദിവസം ഗ്രൗണ്ടിലേക്ക് നുഴഞ്ഞുകയറിയ വിരുതൻ പിടിയിൽ. ലഞ്ച് കഴിഞ്ഞ് ഇന്ത്യൻ ടീം ഗ്രൗണ്ടിലേക്ക് കയറിയപ്പോഴായിരുന്നു ഇന്ത്യൻ ടീം ജഴ്സിയണിഞ്ഞ് ഒരു അപരിചിതൻ ഗ്രൗണ്ടിലേക്ക് നുഴഞ്ഞു കയറിയത്.
ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ ഗ്രൗണ്ടിെലത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. എന്നാൽ താൻ ഇന്ത്യൻ കളിക്കാരനാണെന്നും തെൻറ ജഴ്സിയിൽ ബി.സി.സി.ഐ ലോഗോയുണ്ടെന്നും ഇയാൾ സുരക്ഷ ഉദ്യോഗസ്ഥർക്ക് വിവരിച്ചു നൽകിയത് എല്ലാവരിലും ചിരിയുയർത്തി. ഒരു ഇംഗ്ലീഷ് ആരാധകനാണ് ഗ്രൗണ്ടിലെത്തിയയാൾ. ബൈജൂസ് എന്നെഴുതിയ ഇന്ത്യയുടെ അതേ ടെസ്റ്റ് ജഴ്സി അണിഞ്ഞാണ് ഇയാള്‍ കളിക്കാര്‍ക്കൊപ്പം ചേര്‍ന്നത്.
ജഴ്സിയുടെ പിന്നില്‍ നമ്പര്‍ അറുപത്തിയൊമ്പതിനൊപ്പം ജാര്‍വോ എന്നും എഴുതിയിരുന്നു. രംഗങ്ങൾ കണ്ട് മുഹമ്മദ് സിറാജടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ഒടുവില്‍ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഈ ആരാധകനെ ഗ്രൗണ്ടിന് പുറത്തെത്തിക്കുകയായിരുന്നു.

