Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിദേശമണ്ണിൽ ആദ്യ...

വിദേശമണ്ണിൽ ആദ്യ സെഞ്ച്വറിയുമായി രോഹിത്​; മൂന്നാംദിനം തങ്ങളുടേതാക്കി ഇന്ത്യ

text_fields
bookmark_border
വിദേശമണ്ണിൽ ആദ്യ സെഞ്ച്വറിയുമായി രോഹിത്​; മൂന്നാംദിനം തങ്ങളുടേതാക്കി ഇന്ത്യ
cancel

ലണ്ടൻ​: ആദ്യ ഇന്നിങ്​സിലെ ബാറ്റിങ്​ തകർച്ചക്ക്​ രണ്ടാം ഇന്നിങ്​സിൽ പ്രായശ്ചിത്തം ചെയ്​ത്​ ഇന്ത്യ. 127 റൺസുമായി ഓപ്പണർ രോഹിത്​ ശർമ മുന്നിൽ നിന്ന്​ നയിച്ചപ്പോൾ മൂന്ന്​ വിക്കറ്റിന്​ 270 റൺസെന്ന സുരക്ഷിത നിലയിലാണ്​ ഇന്ത്യ. 171 റൺസ്​ ലീഡ്​ ഇതിനോടകം തന്നെ ഇന്ത്യക്കുണ്ട്​. വെളിച്ചക്കുറവ്​ മൂലം ഒാവൽ സ്​റ്റേഡിയത്തിൽ നേരത്തേ സ്റ്റംപ്​ എടുക്കു​േമ്പാൾ 22 റൺസുമായി വിരാട്​ കോഹ്​ലിയും 9 റൺസുമായി രവീന്ദ്ര ജദേജയുമാണ്​ ക്രീസിൽ. ടെസ്​റ്റിൽ അരങ്ങേറി എട്ടു വർഷവും 43 മത്സരങ്ങളും കഴിഞ്ഞ ശേഷമാണ്​ രോഹിതി​െൻറ ആദ്യ വിദേശ ശതകം. ഇന്ത്യയിൽ ഏഴു സെഞ്ച്വറികൾക്കുശേഷമാണ്​ വിദേശത്ത്​ ആദ്യ നൂറു തികക്കുന്നത്​. 256 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്​സുമടങ്ങിയതായിരുന്നു രോഹിതി​െൻറ ഇന്നിങ്​സ്​. മുഈൻ അലിയെ സിക്​സ്​​ പറത്തിയാണ്​ സെഞ്ച്വറി തികച്ചത്​. ഒന്നാം വിക്കറ്റിൽ രാഹുലിനൊപ്പം 83 റൺസ്​ കൂട്ടുകെട്ടുയർത്തിയ രോഹിത്​ രണ്ടാം വിക്കറ്റിൽ പുജാരയുടെ കൂടെ 143 റൺസും ചേർത്തു.

കെ.എൽ രാഹുൽ 46ഉം ചേതേശ്വർ പുജാര 61ഉം റൺസെടുത്ത്​ പുറത്തായി. സമീപകാലത്തായി ടെസ്​റ്റിലും മികച്ച ഫോമിലായിരുന്ന രോഹിത്​ വിദേശമണ്ണിൽ ഒരു സെഞ്ച്വറിയെന്ന സ്വപ്​നം നേടിയെടുക്കുകയായിരുന്നു. ഒപ്പം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്​റ്റിൽ ഇന്ത്യക്ക്​ മികച്ച രണ്ടാം ഇന്നിങ്​സ്​ സ്​കോറിലേക്ക്​ അടിത്തറയും ഒരുക്കിക്കൊടുത്തു. ആദ്യ ഇന്നിങ്​സിൽ 99 റൺസ്​ ലീഡ്​ വഴങ്ങിയ സമ്മർദ്ദമില്ലാതെയാണ്​ ഇന്ത്യ ബാറ്റ്​ ചെയ്​തത്​. ഒരു വിക്കറ്റ്​ മാത്രം നഷ്​ടത്തിൽ 236ലെത്തിയ ഇന്ത്യയുടെ കുതിപ്പിന്​ രണ്ടാം ന്യൂബാളിലെ ആദ്യ ഓവറിൽ രണ്ടു വിക്കറ്റെടുത്ത ഒലി റോബിൻസനാണ്​ ബ്രേക്കിട്ടത്​. ആദ്യ പന്തിൽ രോഹിതിനെ പുറത്താക്കിയ റോബിൻസൺ അവസാന പന്തിൽ ചേതേശ്വർ പുജാരക്കും (61) മടക്ക ടിക്കറ്റ്​ നൽകി.


വിക്കറ്റ്​ നഷ്​ടമില്ലാതെ 43 റൺസ്​ എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്​ പുനരാരംഭിച്ച ഇന്ത്യക്കായി രോഹിതും രാഹുലും മികച്ച രീതിയിൽ ബാറ്റുചെയ്​തു. സൂക്ഷ്​മതയും സ്​ട്രോക്കുകളും സമ്മേളിപ്പിച്ച്​ ഇരുവരും ബാറ്റുവീശിയപ്പോൾ ഇംഗ്ലണ്ട്​ പന്തേറുകാർ വിയർത്തു. ഒടുവിൽ രാഹുലിനെ ജോണി ബെയർസ്​റ്റോയുടെ ഗ്ലസൗസിലെത്തിച്ച്​ ജെയിംസ്​ ആൻഡേഴ്​സനാണ്​ ഇംഗ്ലണ്ടിന്​ ആദ്യ ബ്രേക്ക്​ത്രൂ നൽകിയത്​. വൺഡൗണായി ഇറങ്ങിയ പുജാര കഴിഞ്ഞ കളിയിലെ പോലെ പതിവുശൈലി വിട്ട്​ പോസിറ്റിവായാണ്​ തുടങ്ങിയത്​. അർധ സെഞ്ച്വറിക്കുശേഷം രോഹിതും കൂടുതൽ ഒഴുക്കോടെ ബാറ്റേന്തിയതോടെ റണ്ണൊഴുകി. എല്ലാ ബൗളർമാരെയും ആത്മവിശ്വാസത്തോടെ നേരിട്ട ഇരുവരും സ്​പിന്നർ മുഈനെ നന്നായി ശിക്ഷിച്ചു. ഇന്ത്യ മികച്ച സ്​കോറിലേക്കെന്ന്​ തോന്നിച്ച ഘട്ടത്തിൽ 80 ഓവർ പിന്നിട്ടയുടൻ പുതിയ പന്തെടുത്തതാണ്​ ഇംഗ്ലണ്ടിനെ തുണച്ചത്​. രണ്ടുവിക്കറ്റുമായി റോബിൻസൺ ടീമിന്​ പ്രതീക്ഷ നൽകി. തുടർ​ന്ന്​ ക്രീസിലെത്തിയ കോഹ്​ലിയും ജദേജയും പരുക്കേൽപ്പിക്കാതെ മൂന്നാംദിനം പൂർത്തിയാക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaindia-englandoval test
News Summary - india england Oval test
Next Story