Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'വിട്ടുതരില്ലെടാ';...

'വിട്ടുതരില്ലെടാ'; ഇംഗ്ലീഷ്​ റൺമല കയറാനുറച്ച്​ ഇന്ത്യ; നാലാം ദിനം നിർണായകം

text_fields
bookmark_border
വിട്ടുതരില്ലെടാ; ഇംഗ്ലീഷ്​ റൺമല കയറാനുറച്ച്​ ഇന്ത്യ; നാലാം ദിനം നിർണായകം
cancel

ലീഡ്​സ്​: ഇനിയുമുണ്ട്​ രണ്ട്​ ദിവസം ബാക്കി. മുന്നിൽ ഇംഗ്ലണ്ട്​ ഒരുക്കിയ വൻ റൺമല. റിസൽട്ട്​ എന്തായാലും ഉറപ്പാണ്​. പക്ഷേ, അതാലോചിച്ച്​ അമ്പരക്കാതെ തോൽവി ഒഴിവാക്കാൻ ക്രീസിലുറച്ച്​ പൊരുതുന്ന ഇന്ത്യയെയാണ്​​ മൂന്നാം ടെസ്​റ്റി​െൻറ മൂന്നാം ദിവസം ലീഡ്​സിൽ കണ്ടത്​. മൂന്നാം ദിനം സ്റ്റംപെടുക്കു​േമ്പാൾ രണ്ടിന്​ 215 റൺസെന്ന നിലയിലാണ്​ ഇന്ത്യ. 91 റൺസുമായി ചേതേശ്വർ പുജാരയും 45 റൺസുമായി വിരാട്​ കോഹ്​ലിയുമാണ്​ ക്രീസിൽ. രോഹിത്​ ശർമ 59 റൺസുമായി അടിത്തറയിട്ടപ്പോൾ കെ.എൽ രാഹുൽ എട്ടു റൺസിന്​ പുറത്തായി. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സ്​ സ്​കോറിന്​ 139 റൺസ്​ പിറകിലാണ്​ ഇപ്പോഴും ഇന്ത്യ. നാലാംദിനം പരമാവധി പിടിച്ചുനിന്ന്​ ലീഡുയർത്തി ഒരു കൈ നോക്കാനാകും ഇന്ത്യൻ ശ്രമം. ആദ്യ ഇന്നിങ്​സിൽ 78 റൺസിന്​ പുറത്തായ ഇന്ത്യയെയല്ല മൂന്നാം ദിവസം കണ്ടത്​. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഇന്ത്യക്ക്​ മുന്നിൽ ജോ റൂട്ട്​ ബൗളർമാരെ മാറ്റിപ്പരീക്ഷിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല.


എട്ടിന്​ 423 എന്ന സ്​കോറുമായി മൂന്നാം ദിനം ബാറ്റിങ്​​ തുടർന്ന ഇംഗ്ലണ്ടിനെ മുഹമ്മദ്​ ഷമിയും ജസ്​പ്രീത്​ ബുംറ​യും ചേർന്ന്​ 432 റൺസിൽ പുറത്താക്കി. 32 റൺസെടുത്ത ക്രെയ്​ഗ്​ ഓവർട്ടണെ ഷമി വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ ഒലി റോബിൻസണെ റണ്ണെടുക്കാൻ അനുവദിക്കാതെ ബുംറ കുറ്റി പിഴുതു പുറത്താക്കി. ഇംഗ്ലണ്ടിന്​ 354 റൺസി​െൻറ ഒന്നാമിന്നിങ്​സ്​ ലീഡ്​. നാല്​ വിക്കറ്റ്​ വീ​ഴ്​ത്തിയ ഷമി വിക്കറ്റ്​ വേട്ടയിൽ മുന്നിൽ നിന്നപ്പോൾ ബുംറയും മുഹമ്മദ്​ സിറാജും രവീന്ദ്ര ജദേജയും രണ്ടുവീതം വിക്കറ്റ്​ വീഴ്​ത്തി.

354 റൺസി​െൻറ വമ്പൻ ലീഡ്​ മറികടക്കണമെന്ന കടമ്പ മുന്നിൽ കണ്ട്​ രണ്ടാമിന്നിങ്​സിന്​ ഇറങ്ങിയതിനാലാവണം ഇന്ത്യയുടെ തുടക്കം പതർച്ചയോടെയായിരുന്നു. വർധിത വീര്യത്തോടെ പന്തെറിഞ്ഞ ഇംഗ്ലീഷ്​ പേസർമാർക്കു മുന്നിൽ രോഹിത്​ ശർമയും ലോകേഷ്​ രാഹുലും തപ്പിത്തടഞ്ഞു. അതിനിടയിൽ ഒലി റോബിൻസ​െൻറ പന്തിൽ രാഹുൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയതായി അമ്പയർ വിരലുയർത്തി. അവസാന സെക്കൻറിൽ റിവ്യുവിന്​ വിട്ട രാഹുൽ തീരുമാനം തിരുത്തിയെങ്കിലും എട്ട്​ റൺസിൽ നിൽക്കെ ഓവർട്ട​െൻറ പന്തിൽ സ്​ലിപ്പിൽ ജോണി ബെയർസ്​റ്റോവി​െൻറ മനോഹരമായ ക്യാചിൽ പുറത്തായി.


പിന്നീടായിരുന്നു ചേതേശ്വർ പൂജാരയുമായി ചേർന്ന്​ രോഹിതി​െൻറ പ്രതിരോധം. മെല്ലെപ്പോക്കിന്​ ബ്രയൻ ലാറയടക്കമുള്ളവരുടെ വിമർശനം കേൾക്കേണ്ടിവന്നതിനാലാവണം പുജാര കുറച്ചുകൂടി വേഗത്തിലായിരുന്നു സ്​കോറിങ്​. 125 പന്തിലായിരുന്നു രോഹിത്​ അർധ സെഞ്ച്വറി കുറിച്ചത്​. 156 പന്തിൽ 59 റൺസെടുത്ത രോഹിത്​ റോബിൻസ​െൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 91 പന്തിൽനിന്ന്​ പുജാര 30ാമത്​ അർധ സെഞ്ച്വറി കുറിച്ചു. 94 പന്തിൽ 45 റൺസെടുത്ത കോഹ്​ലിയും പഴുതുകൾക്കിടവരാതെയാണ്​ ബാറ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-england
News Summary - india-england leeds test
Next Story