Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ഇംഗ്ലണ്ട് ആദ്യ...

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

text_fields
bookmark_border
ind vs eng
cancel
Listen to this Article

ല​ണ്ട​ൻ: ട്വ​ന്റി20​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ഏ​ക​ദി​ന പോ​രി​ന് തു​ട​ക്ക​മി​ടു​ന്നു. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​വും. ട്വ​ന്റി20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും ഏ​ക​ദി​ന​ത്തി​ലും മു​ൻ​തൂ​ക്കം നേ​ടാ​നു​ള്ള ല​ക്ഷ്യ​ത്തി​ലാ​ണ്.

ട്വ​ന്റി20 ടീ​മി​ലി​ല്ലാ​തി​രു​ന്ന ശി​ഖ​ർ ധ​വാ​ൻ, മു​ഹ​മ്മ​ദ് ഷ​മി, ശാ​ർ​ദു​ൽ ഠാ​കു​ർ, പ്ര​സി​ദ്ധ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ് തു​ട​ങ്ങി​യ​വ​ർ ഏ​ക​ദി​ന ടീ​മി​ലു​ണ്ട്. ആ​ദ്യ ട്വ​ന്റി20​ക്കു​ശേ​ഷം പു​റ​ത്താ​യ അ​ർ​ഷ്ദീ​പ് സി​ങ്ങും തി​രി​ച്ചെ​ത്തു​ന്നു. ധ​വാ​നാ​യി​രി​ക്കും രോ​ഹി​തി​നൊ​പ്പം ഓ​പ​ൺ ചെ​യ്യു​ക. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്റെ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും ഫോം ​ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​ണ്. അ​വ​സാ​ന ട്വ​ന്റി20​ക്കി​ടെ തു​ട​യി​ലെ പേ​ശി​ക്ക് പ​രി​ക്കേ​റ്റ വി​രാ​ട് കോ​ഹ്‍ലി ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ക​ളി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. കോ​ഹ്‍ലി​യി​ല്ലെ​ങ്കി​ൽ ​​ശ്രേ​യ​സ് അ​യ്യ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

ജോ​സ് ബ​ട്‍ല​ർ ന​യി​ക്കു​ന്ന ഇം​ഗ്ല​ണ്ട് ടീ​മി​ലേ​ക്ക് ട്വ​ന്റി20​യി​ലെ വി​ശ്ര​മ​ത്തി​നു​ശേ​ഷം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജോ ​റൂ​ട്ടും ബെ​ൻ സ്റ്റോ​ക്സും ജോ​ണി ബെ​യ​ർ​സ്റ്റോ​യും തി​രി​ച്ചെ​ത്തു​ന്നു​ണ്ട്.

ടീം-​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, ഇ​ഷാ​ൻ കി​ഷ​ൻ, വി​രാ​ട് കോ​ഹ്‍ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, ഋ​ഷ​ഭ് പ​ന്ത്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ദേ​ജ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, അ​ക്സ​ർ പ​ട്ടേ​ൽ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ശാ​ർ​ദു​ൽ ഠാ​കു​ർ, പ്ര​സി​ദ്ധ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ർ​ഷ്ദീ​പ് സി​ങ്.

ഇം​ഗ്ല​ണ്ട്: ജോ​സ് ബ​ട്‍ല​ർ (ക്യാ​പ്റ്റ​ൻ), ജേ​സ​ൺ റോ​യ്, ജോ ​റൂ​ട്ട്, ബെ​ൻ സ്റ്റോ​ക്സ്, ജോ​ണി ബെ​യ​ർ​സ്റ്റോ, മു​ഈ​ൻ അ​ലി, ഹാ​രി ബ്രൂ​ക്, ബ്രൈ​ഡ​ൻ കാ​ർ​സ്, സാം ​ക​റ​ൻ, ലി​യാം ലി​വി​ങ്സ്റ്റ​ൺ, ക്രെ​യ്ഗ് ഓ​വ​ർ​ട്ട​ൻ, മാ​ത്യു പാ​ർ​കി​ൻ​സ​ൺ, ഫി​ൽ സാ​ൾ​ട്ട്, റീ​സ് ടോ​പ്‍ലി, ഡേ​വി​ഡ് വി​ല്ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ODIIndia Vs Englandfirst ODI
News Summary - India-England first ODI today
Next Story