Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിന്​ മുന്നിൽ...

ന്യൂസിലൻഡിന്​ മുന്നിൽ റൺമല തീർത്ത്​ ഇന്ത്യ; സന്ദർശകരുടെ വിക്കറ്റ്​ വീഴ്ച തുടങ്ങി

text_fields
bookmark_border
indian team
cancel

മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന്​ 540 റൺസ്​ വിജയലക്ഷ്യം. മൂന്നാം ദിനം ഏഴിന്​ 276 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്​തു. രണ്ടാം ഇന്നിങ്​സിന്​ പാഡുകെട്ടിയിറങ്ങിയ കിവീസ്​ നാലോവർ പൂർത്തിയാകു​േമ്പാൾ ഒന്നിന്​ 13 റൺസെന്ന നിലയിലാണ്. ടോം ലഥാമാണ്​ (6) ആർ. അശ്വിന്‍റെ പന്തിൽ വിക്കറ്റിന്​ മുന്നിൽ കുരുങ്ങി മടങ്ങിയത്​. വിൽ യങാണ്​ (7) ക്രീസിൽ.

രണ്ട്​ ദിവസവും ഒമ്പത്​ വിക്കറ്റും ബാക്കി നിൽക്കേ 527 റൺസ്​ കൂടിയാണ്​ ന്യൂസിലൻഡിന്​ ജയിക്കാൻ വേണ്ടത്​. ആദ്യ ഇന്നിങ്​സിൽ 62 റൺസിന്​ പുറത്തായ കിവീസിന്​ അത്ഭ​ുതം കാണിക്കുമോയെന്നാണ്​ ഏവരും ഉറ്റുനോക്കുന്നത്​.

വിക്കറ്റ്​ നഷ്​ടമില്ലാതെ 69 റൺസെന്ന നിലയിലാണ്​ ഇന്ത്യ രണ്ടാം ദിനം കളി നിർത്തിയത്​. മായങ്ക്​ അഗർവാളും (38) ചേതേശ്വർ പുജാരയുമായിരുന്നു (29) ക്രീസിൽ. മൂന്നാം ദിവസം ഒന്നാം വിക്കറ്റിൽ ഇരുവരും ടീം ടോട്ടൽ നൂറുകടത്തി.

സ്​കോർ 107ൽ എത്തിനിൽക്കേ അർധസെഞ്ച്വറി തികച്ച മായങ്കിനെ (62) വിൽ യങ്ങിന്‍റെ കൈകളിലെത്തിച്ച്​ അജാസ്​ പ​േട്ടൽ കിവീസിന്​ ആദ്യ ബ്രേക്ക്​ത്രൂ നൽകി. അധികം വൈകാതെ പുജാരയും (47) മടങ്ങി. അജാസിന്​ തന്നെയായിരുന്നു വിക്കറ്റ്​. ശേഷം ക്രീസിൽ ഒത്തുചേർന്ന ശുഭ്​മാൻ ഗില്ലും കോഹ്​ലിയും മൂന്നാം വിക്കറ്റിൽ 82 റൺസ്​ ചേർത്തു.

അർധസെഞ്ച്വറിയിലേക്ക്​ കുതിക്കുകയായിരുന്ന ഗില്ലിനെ (47) ടോം ലഥാമിന്‍റെ കൈകളിലെത്തിച്ച്​ രചിൻ രവീന്ദ്ര തന്‍റെ കന്നി ടെസ്റ്റ്​ വിക്കറ്റ്​ നേട്ടം ആഘോഷിച്ചു. ശ്രേയസ്​ അയ്യർ (14) രണ്ട്​ സിക്​സർ പറത്തിയെങ്കിലും അജാസിന്‍റെ പന്തിൽ വിക്കറ്റിന്​ പിന്നിൽ ക്യാച്​ നൽകി മടങ്ങി. പിന്നാലെ കോഹ്​ലിയുടെ സ്റ്റംപിളക്കി വിലയേറിയ മറ്റൊരു വിക്കറ്റും രചിൻ സ്വന്തമാക്കി. വിക്കറ്റ്​ കീപ്പർ വൃദ്ധിമാൻ സാഹയെ (13) മടക്കി രചിൻ മൂന്നാം വിക്കറ്റ്​ നേടി.

അതേസമയം മറുവശത്ത്​ ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയ അക്​സർ പ​േട്ടൽ ടീമിന്‍റെ ലീഡുയർത്തുന്നുണ്ടായിരുന്നു. ജയന്ത്​ യാദവാണ്​ (6) അവസാനം പുറത്തായ ഇന്ത്യൻ ബാറ്റ്​സ്​മാൻ. 26 പന്തിൽ നാല്​ സിക്​സും മൂന്ന്​ ബൗണ്ടറിയും സഹിതമാണ്​ അക്​സർ പുറത്താകാതെ 41 റൺസ്​ നേടിയത്​. ആദ്യ ഇന്നിങ്​സിൽ ഇന്ത്യയുടെ മൊത്തം വിക്കറ്റ്​ വീഴ്​ത്തിയ അജാസ്​ രണ്ടാം ഇന്നിങ്​സിൽ നാലുവിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandIndia vs New Zealandindia
News Summary - India declare second innings at 276/7 to give New Zealand 540run victory target
Next Story