ന്യൂഡൽഹി: സൗരവ് ഗാംഗുലി വിരാട് കോഹ്ലി പോരിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ദ്രാവിഡിന്‍റെ പ്രതികരണം. വിവാദങ്ങൾ ചർച്ച ചെയ്യാനുള്ള സമയമിതല്ലെന്ന് ദ്രാവിഡ് പറഞ്ഞു.
ഇത്തരം ചർച്ചകൾക്കുള്ള വേദിയിതല്ല. ടീമിനുള്ളിൽ നടന്ന ചർച്ചകൾ പുറത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു. ഇതാദ്യമായാണ് വിവാദങ്ങളിൽ ദ്രാവിഡ് ഇത്രയും ശക്തമായ പ്രതികരണം നടത്തുന്നത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾ ഉടലെടുത്തത്.
കോഹ്ലിയോട് ട്വന്‍റി 20 ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ താൻ നിർദേശിച്ചതായി ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ തന്നോട് ഗാംഗുലി അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് കോഹ്ലി വെളിപ്പെടുത്തി. ഇതാണ് ക്രിക്കറ്റിലെ പുതിയ വിവാദങ്ങൾ തുടങ്ങാൻ കാരണം.