Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമീപകാല തിരിച്ചടികൾക്ക് വിരാമം; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ

text_fields
bookmark_border
ആതിഥേയരെ പരാജയപ്പെടുത്തിയത് 90 റൺസിന്, ഇഷാൻ കിഷനും തിലക് വർമക്കും അർധ സെഞ്ച്വറി
സമീപകാല തിരിച്ചടികൾക്ക് വിരാമം; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ
cancel

ഹ​രാ​രെ: ര​ണ്ട് പ​ര​മ്പ​ര​ക​ളി​ലെ വ​ൻ തോ​ൽ​വി​യു​ടെ നാ​ണ​ക്കേ​ട് സിം​ബാ​ബ്​‍വെ​യി​ൽ തീ​ർ​ത്ത് ​​ശ്രേ​യ​സ് അ​യ്യ​ർ​ക്കും ഇ​ന്ത്യ​ക്കും വി​ജ​യാ​ഘോ​ഷം. ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ 90 റ​ൺ​സി​ന്റെ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടൊ​പ്പം ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര​യും സ്വ​ന്തം. ക്യാ​പ്റ്റ​നാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ശ്രേ​യ​സ് അ​യ്യ​രു​ടെ ആ​ദ്യ പ​ര​മ്പ​ര വി​ജ​യ​മാ​ണി​ത്. നേ​ര​ത്തെ അ​യ​ർ​ല​ൻ​ഡി​ലും ഇം​ഗ്ല​ണ്ടി​ലും നാ​ണം​കെ​ട്ട തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് സം​ഘം സിം​ബാ​ബ്​‍വെ​​യി​ലെ​ത്തി​യ​ത്.

ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ ഇ​ഷ​ാ ൻ കി​ഷാ​ന്റെ​യും (44 പ​ന്തി​ൽ 81റ​ൺ​സ്), തി​ല​ക് വ​ർ​മ​യു​ടെ​യും (29 പ​ന്തി​ൽ 60 നോ​ട്ടൗ​ട്ട്) ബാ​റ്റി​ങ് മി​ക​വി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 219റ​ൺ​സ് കു​റി​ച്ചാ​ണ് പോ​രാ​ട്ട​ത്തി​ന് അ​ടി​ത്ത​റ​യൊ​രു​ക്കി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ പി​ന്നീ​ട് ബൗ​ളി​ങ്ങി​ലാ​യി ആ​ക്ര​മ​ണം. ബാ​റ്റി​ൽ നി​റം​മ​ങ്ങി​യ അ​ഭി​ഷേ​ക് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റ് നേ​ട്ട​വു​മാ​യി ബൗ​ളി​ങ്ങി​ൽ ഫോ​മി​ലേ​ക്കു​യ​ർ​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ വി​ജ​യം എ​ളു​പ്പ​ത്തി​ലാ​യി. കാ​ര്യ​മാ​യ ചെ​റു​ത്തു​നി​ൽ​പി​നൊ​ന്നും ആ​യു​സ്സി​ല്ലാ​തെ സിം​ബാ​ബ്​‍വെ 17.5 ഓ​വ​റി​ൽ 129 റ​ൺ​സി​ൽ പു​റ​ത്ത്. ഇ​ന്ത്യ​ക്ക് 90 റ​ൺ​സി​ന്റെ ത്ര​സി​പ്പി​ക്കു​ന്ന ജ​യ​വും. ഇ​തോ​ടെ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ന് കാ​ത്തു നി​ൽ​ക്കാ​തെ ത​ന്നെ ഇ​ന്ത്യ​ക്ക് ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ വി​ജ​യ​വും സ്വ​ന്ത​മാ​യി.

ടോ​സി​ൽ ജ​യി​ച്ച സിം​ബാ​ബ്​‍വെ ഇ​ന്ത്യ​യെ ആ​ദ്യ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ക​ളി​യി​ലെ വി​ജ​യ ശി​ൽ​പി വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്കൊ​പ്പം ക്രീ​സി​ൽ അ​ഭി​ഷേ​ക്. പ​ക്ഷേ, ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ അ​ഭി​ഷേ​ക് (8) പു​റ​ത്ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​ഷ​നൊ​പ്പം റ​ൺ​സ് പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​നി​ടെ വൈ​ഭ​വും (20) മ​ട​ങ്ങി. പി​ന്നീ​ട് ​ശ്രേ​യ​സ് അ​യ്യ​റി​നും (25), തി​ല​ക് വ​ർ​മ​ക്കും (60) ഒ​പ്പം ചേ​ർ​ന്നാ​ണ് ഇ​ഷാൻ ഇ​ന്നി​ങ്സ് മു​ന്നോ​ട്ടു ന​യി​ച്ച​ത്. നാ​ലാം വി​ക്ക​റ്റി​ൽ ഇ​ഷ​ൻ പു​റ​ത്താ​യ​തി​നു​ശേ​ഷം റി​ങ്കു സി​ങ്ങി​നെ​യും (12) ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മൂ​ന്ന് സി​ക്സും അ​ഞ്ച് ബൗ​ണ്ട​റി​യും പാ​യി​ച്ചാ​ണ് തി​ല​ക് 60 റ​ൺ​സ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ജ​യി​ക്കാ​ൻ 220 എ​ന്ന വ​ൻ ല​ക്ഷ്യ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ സിം​ബാ​ബ്​‍വെ​ക്ക് വി​ക്ക​റ്റു​ക​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ലാ​യി ന​ഷ്ട​മാ​യി. ബ്ര​യാ​ൻ ബെ​ന്ന​റ്റ് (32), ബെ​ൻ ക​റ​ൻ (1) എ​ന്നി​വ​രെ അ​ടു​ത്ത​ടു​ത്ത ഓ​വ​റു​ക​ളി​ൽ ന​ഷ്ട​മാ​യി. ഡി​യോ​ൺ മൈ​റ​സ് (12), റ്യാ​ൻ​ബു​റി (20), സി​ക​ന്ദ​ർ റാ​സ (0), വെ​സ്‍സി മാ​ധ്വേ​ർ (2), ത​ഡി​വാ​ൻ​ഷെ മ​രു​മ​ണി (24), ബ്രാ​ഡ് ഇ​വാ​ൻ​സ് (19) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളും പി​ന്നാ​ലെ വീ​ണു​കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ​ൻ ബൗ​ളി​ങ് നി​ര​യി​ൽ യാ​ഷ് ഠാ​കു​ർ, പ്രി​ൻ​സ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും, അ​ഭി​ഷേ​ക് മൂ​ന്നും, ര​വി ബി​ഷ്ണോ​യ്, ശി​വം ദു​ബെ, തി​ല​ക് വ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India clinches T20 series against Zimbabwe after recent setbacks
Next Story