കളത്തിലെ മോശം പെരുമാറ്റം: ഹർമൻപ്രീത് കൗറിനെതിരെ നടപടി; രണ്ടു മത്സരങ്ങളിൽ വിലക്ക്
text_fieldsദുബൈ: ടൈയിൽ അവസാനിച്ച ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗറിനെതിരെ നടപടിയെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി).
താരത്തിന് രണ്ടു മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. മാച്ച് ഫീയുടെ 75 ശതമാനം തുക താരം പിഴയായി അടക്കണം. മൂന്നാം ഏകദിനത്തിലെ 34ാം ഓവറിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്താകുമ്പോൾ അരിശപ്പെട്ട് ബാറ്റെടുത്ത് സ്റ്റംപ് തകർത്ത താരം പിന്നീട് കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം നടത്തിയതാണ് പൊല്ലാപ്പായത്. അംപയറോട് ദേഷ്യം തീർത്ത് മൈതാനം വിടുന്നതിനിടെ ബംഗ്ലാദേശ് താരങ്ങളെ പരിഹസിക്കുകയും ചെയ്തു.
ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് 50 ശതമാനവും സമ്മാനദാന ചടങ്ങിനിടെ പരിഹസിച്ചതിന് 25 ശതമാനവുമാണ് പിഴ ചുമത്തിയത്. അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ താരത്തിന് ഇന്ത്യക്കു വേണ്ടി കളിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

