Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലാം ട്വന്റി20യിൽ 59 റൺസ് ജയം; വിൻഡീസിനെതിരെ ഇന്ത്യക്ക് പരമ്പര

text_fields
bookmark_border
നാലാം ട്വന്റി20യിൽ 59 റൺസ് ജയം; വിൻഡീസിനെതിരെ ഇന്ത്യക്ക് പരമ്പര
cancel

ലൗഡർഹിൽ: നാലാം ട്വന്റി20 മത്സരത്തിൽ വിൻഡീസ് പോരാട്ടം 132ൽ അവസാനിപ്പിച്ച് പരമ്പര പിടിച്ച് ഇന്ത്യ. മലയാളി താരം സഞ്ജു ഇടം കണ്ടെത്തിയ കളിയിൽ 59 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ നാലു കളികളിൽ മൂന്നും കൈയിലാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 19.1 ഓവറിൽ 132 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ശ്രേയസ് അയ്യർക്ക് പകരമാണ് സഞ്ജു ആദ്യ ഇലവനിൽ ഇറങ്ങിയത്. 23 പന്തിൽ 30 റൺസുമായി താരം പുറത്താവാതെ നിന്നു.

ഋഷഭ് പന്ത് (31 പന്തിൽ 44), രോഹിത് ശർമ (16 പന്തിൽ 33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ റൺവേട്ടക്ക് മുന്നിൽനിൽക്കാൻ ഒരാൾ പോലുമില്ലാതെയായിരുന്നു വിൻഡീസ് തകർച്ച. അർഷ്ദീപ് സിങ് മൂന്നും ആവേശ് ഖാൻ, അക്സർ പട്ടേൽ, രവി ബിഷ്‍ണോയ് എന്നിവർ രണ്ടു വീതവും വിക്കറ്റു വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Beat West Indies By 59 Runs
Next Story