ശുഭ്മാൻ ഗില്ലിനും ശിവം മാവിക്കും അരങ്ങേറ്റം; സഞ്ജു ടീമിൽ; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്
text_fieldsമുംബൈ: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്ലും ശിവം മാവിയും ട്വന്റി 20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും.
മലയാളിയായ സഞ്ജു സാംസണും ഉമ്രാന്‍ മാലിക്കും ടീമിലുണ്ട്. അസുഖം കാരണം അര്‍ഷ്ദീപ് സിങ്ങിനെ ടീമിലേക്ക് പരിഗണിച്ചില്ല. നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ട്വന്റി20 പരമ്പരയിൽ നീലപ്പട കളിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ട്വന്റി20യിലേക്ക് മികച്ചൊരു യുവനിരയെ വാർത്തെടുക്കുകയെന്ന ലക്ഷ്യംകൂടി പരമ്പരക്കുണ്ട്. 29കാരനായ ഹാർദിക് നയിക്കുന്ന 16 അംഗ സംഘത്തിലെ താരങ്ങളുടെ ശരാശരി പ്രായം 27 ആണ്.
ടീം ഇന്ത്യ: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, യുസ്വേന്ദ്ര ചാഹൽ.
ടീം ശ്രീലങ്ക: പാതും നിസ്സാങ്ക, കുസൽ മെൻഡിസ്, ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്‌സ, ദസുൻ ഷനക (ക്യാപ്റ്റൻ), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹേഷ് തീക്ഷണ, ദിൽഷൻ മധുശങ്ക, കസുൻ രജിത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

