ബോക്സിങ് ഡേ ടെസ്റ്റിൽ ആസ്ട്രേലിയക്ക് ബാറ്റിങ് തകർച്ച; 195ന് പുറത്ത്
text_fieldsമെൽബൺ: ഇന്ത്യക്കെതിരായ ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയ 195 റൺസിന് പുറത്ത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും നേടി.
48 റൺസെടുത്ത മാറുസ് ലാബുഷ്ചേഞ്ചാണ് ഓസീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ട്രാവിസ് ഹെഡ് 38 റൺസും മാത്യു വാഡ 30 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ മായങ്ക് അഗർവാളാണ് പുറത്തായത്. ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. മിച്ചൽ സ്റ്റാർക്കാണ് വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയ വിജയിച്ചിരുന്നു. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രഹാനയാണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുന്നത്. ശുഭ്മാൻ ഗില്ലിേന്റയും മുഹമ്മദ് സിറാജിേന്റയും അരങ്ങേറ്റ മത്സരം കൂടിയാണ് ബോക്സിങ് ഡേ ടെസ്റ്റ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

