വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ, ഓസീസ്, പാക് ടീമുകൾ ഒരേ ഗ്രൂപ്പിൽ
text_fields(X/Jay Shah)
ന്യൂഡല്ഹി: ഒക്ടോബർ മൂന്ന് മുതൽ 20 വരെ ബംഗ്ലാദേശില് നടക്കുന്ന വനിത ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പുറത്തുവിട്ടു. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയും പാകിസ്താനും ന്യൂസിലൻഡും അടങ്ങുന്ന ഗ്രൂപ് എയിലാണ് ഇന്ത്യ. സിൽഹട്ടിൽ നാലിന് ന്യൂസിലൻഡിനെയും ആറിന് പാകിസ്താനെയും 13ന് ആസ്ട്രേലിയയെയും ഇന്ത്യ നേരിടും. ഒരു ടീം കൂടി യോഗ്യത നേടാനുണ്ട്.
ഇവരുമായി ഒമ്പതിനാണ് ഇന്ത്യയുടെ കളി. രണ്ട് ഗ്രൂപ്പുകളാണുള്ളത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്ഡീസ്, ബംഗ്ലാദേശ്, യോഗ്യത നേടുന്ന രണ്ടാം ടീം എന്നിവര് ബി ഗ്രൂപ്പിൽ ഉള്പ്പെടുന്നു. 17ന് ആദ്യ സെമി ഫൈനല് സില്ഹട്ടിലും 18ന് രണ്ടാം സെമി ഫൈനല് ധാക്കയിലും നടക്കും. 20ന് ധാക്കയിലാണ് ഫൈനൽ. കഴിഞ്ഞ എട്ട് ലോകകപ്പുകളിൽ ഒന്നിൽ പോലും ജേതാക്കളാവാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2020ൽ ഫൈനലിലെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. അന്ന് ആസ്ട്രേലിയയോട് തോറ്റു. ഇവർ ആറു തവണ കിരീടം നേടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

