Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ആസ്ട്രേലിയ...

ഇന്ത്യ-ആസ്ട്രേലിയ നാലാം ട്വന്റി20 ഇന്ന്: ജയിച്ചാൽ പരമ്പര

text_fields
bookmark_border
INDIA VS AUSTRALIA  T20 MATCH
cancel

റാ​യ്പു​ർ: ​നാ​ലാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​ൻ നി​ര​യി​ൽ ഗ്ലെ​ൻ മാ​ക്സ് വെ​ൽ ക​ളി​ക്കാ​ത്ത​തി​ന്റെ ആ​ശ്വാ​സ​ത്തി​ൽ ഇ​ന്ത്യ വെ​ള്ളി​യാ​ഴ്ച ഷ​ഹീ​ദ് വീ​ർ നാ​രാ​യ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങും. സ്റ്റീ​വ് സ്മി​ത്തും ആ​ദം സാം​പ​യും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ങ്കി​ലും ബൗ​ള​ർ​മാ​ർ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റി​​ല്ലെ​ങ്കി​ൽ ആ​തി​ഥേ​യ​ർ​ക്ക് തി​രി​ച്ച​ടി​യാ​കും ഫ​ലം. അ​വ​സാ​ന ര​ണ്ടോ​വ​റി​ൽ 43 റ​ൺ​സാ​ണ് മാ​ക്സ് വെ​ല്ലും മാ​ത്യു വെ​യ്ഡും മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

പ്ര​സി​ദ്ധ് കൃ​ഷ്ണ​യും അ​ക്സ​ർ പ​ട്ടേ​ലും തീ​ർ​ത്തും നി​ല​വാ​ര​മി​ല്ലാ​തെ പ​ന്തെ​റി​ഞ്ഞ​താ​ണ് മാ​ക്സ് വെ​ല്ലി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി​യ​ത്. നാ​ലോ​വ​റി​ൽ 68 റ​ൺ​സ് വ​ഴ​ങ്ങി​യ പ്ര​സി​ദ്ധി​നെ വെ​ള്ളി​യാ​ഴ്ച മാ​റ്റി​നി​ർ​ത്തി​യേ​ക്കും. ഏ​റ​ക്കാ​ലം പ​രി​ക്കാ​യി​രു​ന്ന ദീ​പ​ക് ചാ​ഹ​ർ ടീ​മി​ലെ​ത്തി​യി​ട്ടു​ണ്ട്. സ​യ്യി​ദ് മു​ഷ്താ​ഖ​ലി ട്രോ​ഫി​യി​ൽ ചാ​ഹ​ർ രാ​ജ​സ്ഥാ​ന് വേ​ണ്ടി ന​ന്നാ​യി പ​ന്തെ​റി​ഞ്ഞി​രു​ന്നു. ക​ല്യാ​ണ​മാ​യ​തി​നാ​ൽ മു​കേ​ഷ് കു​മാ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നാ​ലാ​ണ് ചാ​ഹ​റി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. മ​റ്റൊ​രു പേ​സ​റാ​യ ആ​​വേ​ശ് ഖാ​നും ആ​വേ​ശം പോ​ര.

ബാ​റ്റ​ർ​മാ​ർ​ക്ക് അ​ടി​ച്ചു​പ​റ​ത്താ​ൻ പാ​ക​ത്തി​ലാ​ണ് ആ​വേ​ശി​ന്റെ പ​ന്തേ​റ്. അ​ർ​ഷ​ദീ​പി​നൊ​പ്പം ചാ​ഹ​റി​നെ ഇ​ന്ന് പ​രീ​ക്ഷി​ക്കാ​നാ​ണ് സാ​ധ്യ​ത. വൈ​സ് ക്യാ​പ്റ്റ​നാ​യി ശ്രേ​യ​സ് അ​യ്യ​രെ​ത്തു​ന്ന​ത് ബാ​റ്റി​ങ്ങി​ൽ ഇ​ന്ത്യ​ക്ക് ക​രു​ത്താ​കും. മാ​ക്സ് വെ​ൽ ഇ​ല്ലെ​ങ്കി​ലും ടിം ​ഡേ​വി​ഡ്, ജോ​ഷ് ഫി​ലി​പ്പെ, ബെ​ൻ മ​ക്ഡ​ർ​മോ​ർ​ട്ട്, ട്ര​വി​സ് ഹെ​ഡ് എ​ന്നീ ബി​ഗ് ഹി​റ്റ​ർ​മാ​ർ ഓ​സീ​സി​ന് വേ​ണ്ടി ക​ളി​ക്ക​ു​ന്നു​ണ്ട്. മു​ൻ താ​രം ക്രെ​യ്ഗ് മ​ക്ഡ​ർ​​മോ​ർ​ട്ടി​ന്റെ മ​ക​നാ​യ ബെ​ൻ ആ​ഭ്യ​ന്ത​ര ലീ​ഗി​ലെ ശ്ര​ദ്ധേ​യ താ​ര​മാ​ണ്.

ഗു​വാ​ഹ​തി​യി​ലെ പോ​ലെ രാ​ത്രി​യി​ലെ മ​ഞ്ഞി​ന്റെ ‘ശ​ല്യം’ റാ​യ്പൂ​രി​ലു​മു​ണ്ടാ​കും. ടോ​സ് നേ​ടു​ന്ന​വ​ർ ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യാ​നാ​ണ് സാ​ധ്യ​ത. ന​ന​വു​ള്ള പ​ന്ത് ബൗ​ള​ർ​മാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന​തി​നാ​ലാ​ണി​ത്. ബാ​റ്റി​ങ്ങി​ൽ യു​വ​താ​ര​ങ്ങ​ളു​ടെ ത​ക​ർ​പ്പ​ൻ ഫോ​മാ​ണ് ഇ​ന്ത്യ​ക്ക് ആ​ശ്വാ​സം. റി​തു​രാ​ജ് ഗെ​യ്ക്‍വാ​ദ് ക​ഴി​ഞ്ഞ ക​ളി​യി​ൽ 57 പ​ന്തി​ൽ 123 റ​ൺ​സ് നേ​ടി​യ​തി​ന്റെ വ​മ്പി​ലാ​ണ് നാ​ലാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

യ​ശ​സ്വി ജ​യ്സ്വാ​ൾ, ഇ​ഷാ​ൻ കി​ഷ​ൻ, റി​ങ്കു സി​ങ്, തി​ല​ക് വ​ർ​മ എ​ന്നി​വ​രും ഫോ​മി​ലാ​ണെ​ന്ന​ത് ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് ആ​ശ്വാ​സ​മാ​കും. ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​കും. ഓ​സീ​സ് ജ​യി​ച്ചാ​ൽ മ​റ്റെ​ന്നാ​ൾ ബം​ഗ​ളൂ​രു​വി​ലെ അ​വ​സാ​ന മ​ത്സ​രം നി​ർ​ണാ​യ​ക​മാ​കും. വൈ​കീ​ട്ട് ഏ​ഴി​ന് തു​ട​ങ്ങു​ന്ന മ​ത്സ​രം സ്​​പോ​ർ​ട്സ് 18ലും ​ജി​​യോ സി​നി​മ​യി​ലും ത​ത്സ​മ​യം കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty 20Indian Cricket TeamAustralian Cricket TeamSports News
News Summary - India-Australia 4th Twenty20 Today: Series if Win
Next Story