ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം: ഗില്ലിനും ശ്രേയസിനും അർധസെഞ്ചുറി
text_fieldsഇന്‍ഡോര്‍: ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കും അർധസെഞ്ചുറി. ഗില്ല് 78(63), ശ്രേയസ് അയ്യർ 78 (63) റൺസോടെ ക്രീസിലുണ്ട്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 23 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ്.
ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദാണ് പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. ജോഷ് ഹെയ്‌സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ ഫോമിലേക്ക് മടങ്ങിയെത്തി. മഴയെ തുടര്‍ന്നു നിര്‍ത്തി വെച്ച മത്സരം പിന്നീട് വീണ്ടും തുടങ്ങുകയായിരുന്നു.
കളി ജയിച്ചാൽ മൂന്നാം മത്സരത്തിന് കാത്ത് നിൽക്കാതെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ഏകദിന റാങ്കിങ്ങിലും ഒന്നാം സ്ഥാനം നേടിയതിന്റെ ത്രില്ലിലാണ് കെ.എൽ. രാഹുലും സംഘവും. ലോകകപ്പ് പടിവാതിലിൽ നിൽക്കെ സന്ദർശകർക്കും ഒരു പരമ്പര നഷ്ടം ക്ഷീണം ചെയ്യും.

