Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജു സാംസൺ ട്വന്‍റി20 ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
സഞ്ജു സാംസൺ ട്വന്‍റി20 ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
cancel

ന്യൂഡൽഹി: ശ്രീലങ്കക്കെതിരെ ജനുവരി മൂന്നിന് മുംബൈയിൽ ആരംഭിക്കുന്ന മൂന്നു മത്സര ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, മുൻനിര ബാറ്റർമാരായ വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഋഷഭ് പന്തിന്റെയും അഭാവത്തിൽ സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ.

മലയാളി താരം സഞ്ജു സാംസണിനും പുതുമുഖ പേസർമാരായ ശിവം മാവിക്കും മുകേഷ് കുമാറിനും ടീമിൽ ഇടംലഭിച്ചു. അതേസമയം, ട്വന്റി20 മത്സരങ്ങൾക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള സംഘത്തെ രോഹിത് തന്നെ നയിക്കും. മുതിർന്ന താരങ്ങൾ തിരിച്ചെത്തുന്ന ടീമിന്റെ ഉപനായകൻ പാണ്ഡ്യയാണ്. തിരുവനന്തപുരത്ത് അടക്കം നടക്കുന്ന ഏകദിന മത്സരങ്ങൾക്കുള്ള സംഘത്തിൽ സഞ്ജുവില്ല.

ട്വന്റി20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, എ. പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India announced squad for T20 and ODI series against Sri Lanka
Next Story