Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത എമർജിങ് ഏഷ്യ കപ്പ്; കിരീടം ചൂടി ഇന്ത്യ എ
text_fieldsbookmark_border
എമർജിങ് ഏഷ്യ കപ്പ് ജയിച്ച ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം
മോങ് കോക്ക് (ഹോങ്കോങ്): വനിതകളുടെ എമർജിങ് ഏഷ്യ കപ്പിൽ കിരീടം ചൂടി ഇന്ത്യൻ അണ്ടർ 23 ക്രിക്കറ്റ് ടീം. ഫൈനലിൽ ബംഗ്ലാദേശിനെ 31 റൺസിനാണ് തോൽപിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് 127 റൺസെടുത്തു. ദിനേശ് വൃന്ദ (36) ടോപ് സ്കോററായപ്പോൾ കനിക അഹൂജ 30 റൺസുമായി പുറത്താവാതെ നിന്നു.
മറുപടിയിൽ ബംഗ്ലാദേശ് 19.2 ഓവറിൽ 96ന് ഓൾ ഔട്ടായി. ഇന്ത്യക്കായി ശ്രേയങ്ക പാട്ടിൽ നാലും മന്നത് കശ്യപ് മൂന്നും വിക്കറ്റെടുത്തു. രണ്ട് വിക്കറ്റുമായി ബൗളിങ്ങിലും മിന്നിയ കനിക അഹൂജയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Next Story

