കരുണ്‍ നായര്‍, ഇഷാന്‍ കിഷന്‍, സര്‍ഫറാസ് ഖാന്‍ ഇൻ; ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യ എ ടീം തയാർ
text_fieldsകരുണ്‍ നായര്‍
മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരേ നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുണ്‍ നായര്‍, ഏറെ നാളായി ടീമിലേക്ക് പരിഗണിക്കാതിരുന്ന ഇഷാന്‍ കിഷന്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരെല്ലാം അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമില്‍ ഇടംനേടിയിട്ടുണ്ട്. ധ്രുവ് ജുറേലാണ് ഉപനായകന്‍.
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റില്‍നിന്ന് വിരമിച്ച സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള അവസരമാണിത്. മേയ് 30നും ജൂണ്‍ ആറിനും കാന്റര്‍ബറിയിലും നോര്‍ത്താംപ്ടണിലുമായാണ് മത്സരങ്ങള്‍. സീനിയര്‍ ടീം ഇംഗ്ലണ്ടിലെത്തിയ ശേഷം ജൂണ്‍ 13ന് ഇന്‍ട്രാ സ്‌ക്വാഡ് മത്സരവുമുണ്ട്. ജൂണ്‍ ആറിന് തുടങ്ങുന്ന രണ്ടാം മത്സരത്തിനു മുമ്പ് ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും എ ടീമിനൊപ്പം ചേരും.
കോഹ്ലി ഒഴിച്ചിട്ട നാലാം നമ്പറിലെത്തുമെന്ന് കരുതുന്ന കരുണ്‍ നായരിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.സീനിയര്‍ ടീം അംഗങ്ങളായ ജയ്‌സ്വാളിനും ഗില്ലിനും ഇംഗ്ലിഷ് സാഹചര്യങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാകും. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആകെ അഞ്ച് ടെസ്റ്റാണ് പരമ്പരയിലുള്ളത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സൂതര്‍, തനുഷ് കോടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹ്മദ്, ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.