രണ്ടക്കം കാണാതെ ആറ് ബാറ്റ്സ്മാൻമാരും പുറത്ത്; ഓസീസിനെതിരെ ഇന്ത്യക്ക് തകർച്ച
text_fieldsഅഡ്ലൈഡ്: ഒന്നാം ഇന്നിങ്സിൽ നേടിയ ലീഡിന്‍റെ ആനുകൂല്യം മുതലെടുക്കാനായി മൂന്നാം ദിനം പാഡ് കെട്ടിയിറങ്ങിയ ഇന്ത്യൻ മുന്നേറ്റനിരയുടെ മുനയൊടിച്ച് ഓസീസ്. ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ ചീട്ടുകൊട്ടാരം പോലെ ഇന്ത്യൻ ബാറ്റിങ്നിര തകർന്നടിഞ്ഞു. 19 റൺസെടുക്കുേമ്പാഴേക്കും ആറ് ഇന്ത്യൻ ബാറ്റ്സ്മാൻമാരാണ് കൂടാരം കയറിയത്.
പൃഥ്വി ഷാ(4), മായങ്ക് അഗർവാൾ(9), ജസ്പ്രീത് ബുംറ(2), ചേതേശ്വർ പൂജാര(0), വിരാട് കോഹ്ലി(4), അജിൻക്യ രഹാനെ(0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ രണ്ടാം ഇന്നിങ്സിലെ സ്കോർ.
നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് നേടി ജോഷ് ഹേസൽവുഡും ചേർന്നാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കൂടാരം കയറ്റിയത്. നിലവിൽ 79 റൺസിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്. ആദ്യ ഇന്നിങ്സിൽ 244 റൺസെടുത്ത ഇന്ത്യ ആസ്ട്രേലിയയെ 191ന് പുറത്താക്കിയിരുന്നു.