Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപണർ റോളിൽ ജയ്സ്വാളിന് അരങ്ങേറ്റം, ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിൽ; വെളിപ്പെടുത്തി രോഹിത് ശർമ

text_fields
bookmark_border
ഓപണർ റോളിൽ ജയ്സ്വാളിന് അരങ്ങേറ്റം, ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിൽ; വെളിപ്പെടുത്തി രോഹിത് ശർമ
cancel

റോസോ(ഡൊമിനിക്ക): ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ യശസ്വി ജയ്‌സ്വാൾ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി ഇന്ത്യൻ നായകൻ രോഹിത് ശർമ സ്ഥിരീകരിച്ചു. ആദ്യ ടെസ്റ്റിൽ രോഹിതിനൊപ്പം ജയ്‌സ്വാൾ ഓപ്പൺ ചെയ്യുമെന്നും ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിൽ കളിക്കുമെന്നും രോഹിത് വെളിപ്പെടുത്തി. ബുധനാഴ്ച വിൻഡ്‌സർ പാർക്കിലാണ് ആദ്യ മത്സരം.

2023ൽ ആസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ റിസർവ് ബെഞ്ചിലായിരുന്നു ജയ്‌സ്വാൾ. രാജസ്ഥാൻ റോയൽസ് താരമായ ജയ്സ്വാൾ കഴിഞ്ഞ സീസൺ ഐ.പിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

രണ്ടു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് ചേതേശ്വര് പൂജാര പുറത്തായതോടെയാണ് ഗില്ലിനെ മൂന്നാം നമ്പറിൽ പരീക്ഷിക്കാൻ തീരുമാനിച്ചത്. ജയ്‌സ്വാളിന്റെ ഐ.പി.എൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് ഹൃദയസ്പർശിയായ ഒരു ട്വീറ്റ് പങ്കുവെച്ചാണ് വാർത്തയോട് പ്രതികരിച്ചത്.


ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനമാണ് ജയ്സ്വാളിനെ ടീം ഇന്ത്യയുടെ ഭാഗമാക്കിയത്. ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലും സെഞ്ച്വറി നേടി 625 റൺസുമായി സീസണിൽ മികച്ച റൺ വേട്ടക്കാരിൽ ഒരാളായിരുന്നു ജയ്‌സ്വാൾ. വിവാഹത്തോടനുബന്ധിച്ച് ഇന്ത്യൻ ക്യാമ്പിൽ വിട്ടുനിൽക്കാൻ തീരുമാനിച്ച ഗെയ്‌ക്‌വാദിന്റെ ഒഴിവിലാണ് യശസ്വി ജയ്‌സ്വാൾ ടീമിന്റെ ഭാഗമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IND vs WI: Yashasvi Jaiswal or Shubman Gill? Rohit Sharma confirms who will play at Cheteshwar Pujara's spot
Next Story