Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിൻഡീസിനെതിരെ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം; ചാഹലിനും അർഷ്ദീപിനും രണ്ടു വിക്കറ്റ്

text_fields
bookmark_border
വിൻഡീസിനെതിരെ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം; ചാഹലിനും അർഷ്ദീപിനും രണ്ടു വിക്കറ്റ്
cancel

ടറൂബ: ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റീൻഡീസിനെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നായകൻ റോവ്‌മാൻ പവലാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. 32 പന്തിൽ 48 റൺസെടുത്തു.

ബ്രാൻഡൻ കിങ് (19 പന്തിൽ 28), കൈൽ മേയേഴ്‌സ് (ഏഴു പന്തിൽ ഒന്ന്), ജോൺസൺ ചാൾസ് (ആറു പന്തിൽ മൂന്ന്), നിക്കോളാസ് പുരാൻ (34 പന്തിൽ 41), ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

നാലു റൺസുമായി റൊമാരിയോ ഷെപ്പേർഡും ആറു റൺസുമായി ജേസൺ ഹോൾഡറും പുറത്താകാതെ നിന്നു. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹലും അർഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഓൾറൗണ്ടർ തിലക് വർമയും മുകേഷ് കുമാറും ട്വന്‍റി20 അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസൺ കളിക്കുന്നുണ്ട്. ഏകദിന, ടെസ്റ്റ് പരമ്പരകൾ നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ട്വന്റി20 പരമ്പരക്ക് ഇറങ്ങിയത്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളി ടറൂബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ്. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, രവീന്ദ്ര ജദേജ തുടങ്ങിയവർ കളിക്കുന്നില്ല. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര 1-0ത്തിന് നേടിയ ഇന്ത്യ ഏകദിനത്തിൽ 2-0ത്തിന്റെ ജയമാണ് സ്വന്തമാക്കിയത്.

ഇന്ത്യൻ ടീം

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ.

വെസ്റ്റിൻഡീസ് ടീം

റോവ്‌മാൻ പവൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ്, ഷിംറോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പുരാൻ, ജേസൺ ഹോൾഡർ, അകീൽ ഹുസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിങ്, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IND vs WI 1st T20I: India Stop West Indies At 149/6
Next Story