Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂര്യകുമാറിന്റെ...

സൂര്യകുമാറിന്റെ വെടിക്കെട്ട്; ഇന്ത്യക്ക് കൂറ്റൻ സ്കോർ

text_fields
bookmark_border
സൂര്യകുമാറിന്റെ വെടിക്കെട്ട്; ഇന്ത്യക്ക് കൂറ്റൻ സ്കോർ
cancel

ശ്രീലങ്കക്കെതിരെ നിർണായകമായ മൂന്നാം ട്വന്റി20യിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. പരമ്പര ലക്ഷ്യമാക്കിയിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് നേടിയത്. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 52 പന്തുകളിൽ 112 റൺസ് നേടിയ സൂര്യ, ഒമ്പത് സിക്സറുകളും ഏഴ് ഫോറുകളും അടിച്ചുപറത്തി.

ഷുബ്മൻ ഗിൽ, 36 പന്തുകളിൽ 46 റൺസെടുത്ത് പുറത്തായി. രാഹുൽ ത്രിപാതിയും (16 പന്തുകളിൽ 35) വെടിക്കെട്ട് നടത്തിയാണ് മടങ്ങിയത്. വാലറ്റത്ത് അക്സർ പട്ടേലും (ഒമ്പത് പന്തുകളിൽ 21) മിന്നലാക്രമണം നടത്തി. ശ്രീലങ്കക്കായി ദിൽഷൻ ദിൽഷൻ മധുശങ്ക നാല് ഓവറുകളിൽ 55 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു.

Show Full Article
TAGS:Suryakumar Yadav IND vs SL century 
News Summary - IND vs SL 3rd T20 Suryakumar Yadav slams century
Next Story