Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഹ്ലിക്കും ഗില്ലിനും സെഞ്ചുറി; ലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

text_fields
bookmark_border
kohli
cancel

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ വിരാട് കോഹ്ലിയുടെയും (പുറത്താകാതെ 166) ശുഭ്മാൻ ഗില്ലിന്‍റെയും (116) സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.

110 പന്തിൽ 13 ബൗണ്ടറികളും എട്ട് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഇതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്ലി മറികടന്നു. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 46ാമത് ഏകദിന സെഞ്ചുറിയാണ്.

97 പന്തിൽ 14 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. ക്യാപ്റ്റൻ രോഹിത് ശർമ (42), ശ്രേയസ് അയ്യർ (38), കെ.എൽ. രാഹുൽ (ഏഴ്), സൂര്യകുമാർ യാദവ് (നാല്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. അക്സർ പട്ടേൽ രണ്ട് റൺസെടുത്ത് പുറത്താവാതെ നിന്നു. ലങ്കക്ക് വേണ്ടി ലഹിരു കുമാര, കസുൻ രജിത എന്നിവർ രണ്ടും ചാമിക കരുണരത്നെ ഒരു വിക്കറ്റും വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ind vs Sl 3rd ODI updates
Next Story