Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പോരു മുറുക്കി ഇംഗ്ലണ്ട്​; ഇന്ത്യ 337ന്​ പുറത്ത്​
cancel
Homechevron_rightSportschevron_rightCricketchevron_rightപോരു മുറുക്കി...

പോരു മുറുക്കി ഇംഗ്ലണ്ട്​; ഇന്ത്യ 337ന്​ പുറത്ത്​

text_fields
bookmark_border


ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്​റ്റി​െൻറ ആദ്യ ഇന്നിങ്​സിൽ അതിവേഗം മടങ്ങി ഇന്ത്യ. ഇംഗ്ലീഷ്​ ബാറ്റിങ്​ ഉയർത്തിയ 578 എന്ന കൂറ്റൻ സ്​കോറിലേക്ക്​ ബാറ്റിങ്​ പുനരാരംഭിച്ച ഇന്ത്യ 337 റൺസ്​ എടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. ഇതോടെ, 241 റൺസി​െൻറ ഒന്നാം ഇന്നിങ്​സ്​ ലീഡ്​ പിടിച്ച സന്ദർശകർ ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാമായിരുന്നിട്ടും അതിവേഗം റൺമല തീർത്ത്​ സമ്മർദത്തിലാക്കാൻ രണ്ടാം ഇന്നിങ്​സ്​ ബാറ്റിങ്​ ആരംഭിച്ചു.

ആറു വിക്കറ്റ്​ നഷ്​ടത്തിൽ 257 റൺസ്​ എന്ന സ്​കോറുമായി നാലാം ദിവസം ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്ക്​ 80 റൺസ്​ മാത്രമേ അധികമായി ചേർക്കാനായുള്ളൂ. ഏഴാം വിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്​ചവെച്ച സുന്ദർ- അശ്വിൻ സഖ്യം ഇന്നലെ 48 റൺസ്​ കൂടി ചേർത്തശേഷമാണ്​ ഇംഗ്ലീഷ്​ ബൗളിങ്ങിനു മുന്നിൽ ആദ്യ കീഴടങ്ങൽ നടത്തിയത്​. 91 പന്തിൽ 31 റൺസുമായി തേരുതെളിച്ച അശ്വിൻ മൂന്ന്​ കൂറ്റൻ സിക്​സറുകളും പായിച്ച്​ മടങ്ങി. കൂട്ടുകെട്ട്​ പൊളിച്ച്​ അശ്വിനെ കൂടാരം കയറ്റിയ സ്​പിന്നർ ലീച്ച്​ പി​ന്നീട്​ ശഹബാസ്​ നദീമിനെയും മടക്കി. 85 റൺസെടുത്ത്​ പുറത്താകാതെ നിന്ന വാഷിങ്​ടൺ സുന്ദർ പിടികൊടുക്കാതെ ഇന്ത്യയെ നയിച്ചെങ്കിലും കൂട്ടുകെട്ടുയർത്താൻ ആളില്ലാത്തത്​ തിരിച്ചടിയായി. 73 റൺസെടുത്ത ചേതേശ്വർ പൂജാരയാണ്​ ആതിഥേയ നിരയിലെ രണ്ടാം ടോപ്​ സ്​കോറർ. ഇംഗ്ലണ്ടിനായി ഡോം ബെസ്​ 76 റൺസ്​ വിട്ടുനൽകി നാലു വിക്കറ്റ്​ വീഴ്​ത്തി. ജാക്​ ലീച്ച്​, ജൊഫ്ര ആർച്ചർ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.

രണ്ടാം ഇന്നിങ്​സ്​ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്​ പക്ഷേ, ആദ്യ പന്തിൽ വിക്കറ്റ്​ നഷ്​ടമായത്​ തിരിച്ചടിയായി. റോറി ബേൺസിന്​ ഫസ്​റ്റ്​ സ്ലിപ്പിൽ അജിങ്ക്യ രഹാനെക്ക്​ ക്യാച്ച്​ നൽകിയാണ്​ ബേൺസ്​ മടങ്ങിയത്​. ഡൊമിനിക്​ സിബ്​ലിയും ഡാനിയൽ​ ലോറൻസും ചേർന്ന്​ ബാറ്റിങ്​ തുടരുന്ന ഇംഗ്ലണ്ട്​ ഒടുവിൽ റിപ്പോർട്ട്​ ലഭിക്കു​േമ്പാൾ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 20 റൺസ്​ എടുത്തിട്ടുണ്ട്​. അതിവേഗം റൺസ്​ എടുത്ത്​ ഇന്ത്യയെ സമ്മർദത്തിലാക്കുകയാണ്​ ​ഇംഗ്ലീഷ്​ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IND vs ENGComprehensive plan1st Test Day 4 Live Score
News Summary - IND vs ENG, 1st Test Day 4 Live Score: Ravichandran Ashwin Strikes Early, England Lead By 242 At Lunch
Next Story